ഒടുവിൽ യുവതിക്കെതിരെ തെളിവുമായി യാഷ് ദയാൽ; ലക്ഷങ്ങൾ കടം വാങ്ങി, ഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, തിരിച്ച് ചോദിച്ചപ്പോൾ കള്ളക്കേസ് ഉണ്ടാക്കി

റോയൽ ചലഞ്ചേഴ്‌സ് താരം യാഷ് ദയാലിനെതിരെ കുറച്ച് ദിവസങ്ങൾക്ക് മുന്നേ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിയുമായി യുവതി രംഗത്ത് എത്തിയിരുന്നു. ഇതിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത താരത്തിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യാഷ്.

യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടം വാങ്ങി തിരിച്ചുതന്നില്ലെന്നും ദയാല്‍ പറഞ്ഞു. യുവതിക്കെതിരെ ഇതുമായി ബന്ധപ്പെട്ട പരാതിയും താരം പൊലീസിന് കൈമാറി. യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടം വാങ്ങി തിരിച്ചുതന്നില്ലെന്നും ദയാല്‍ പറഞ്ഞു. യുവതിക്കെതിരെ ഇതുമായി ബന്ധപ്പെട്ട പരാതിയും താരം പൊലീസിന് കൈമാറി.

2021 ഇലാണ് താൻ യുവതിയെ പരിചയപ്പെടുന്നത്, പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങള്‍ കടം വാങ്ങിയതായി പരാതിയില്‍ പറയുന്നു. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നല്‍കിയത്. പണം തിരിച്ചുതരുമെന്ന് പറഞ്ഞതായും എന്നാല്‍ നാളിതുവരെയായി പൈസ തന്നിട്ടില്ലെന്നും താരം പറയുന്നു.

ഷോപ്പിങ്ങിനായി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ദയാല്‍ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് താരം പറയുന്നത്. എന്നാൽ ഇതുതിരിച്ചു ചോദിച്ചപ്പോഴാണ് യുവതി കള്ളക്കേസുമായി എത്തിയതെന്നും ദയാല്‍ കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ