ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മൂന്നാം ദിവസത്തെ കാലാവസ്ഥ റിപ്പോര്‍ട്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ ആദ്യദിനം മഴ കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കി. മഴ മാറി നിന്ന രണ്ടാം ദിനത്തില്‍ വെളിച്ചക്കുറവാണ് പ്രശ്‌നമായത്. മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം ദിനം എന്താകുമെന്ന ആശങ്കയിലാണ് ആരാധകര്‍.

മൂന്നാം ദിനമായ ഇന്നും സതാംപ്ടണില്‍ മഴ മുന്നറിയിപ്പുണ്ട്. കളിയുടെ ആദ്യ സെക്ഷന്‍ മഴയെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മഴ കുറയുകയും  തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് കാലാവസ്ഥ എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ കളി തടസപ്പെട്ടത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നിരുന്നാലും ഇനിയുള്ള ദിവസങ്ങളില്‍ മഴ അധികം മത്സരം കവര്‍ന്നാല്‍ കളിയുടെ ശോഭ കെടും.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം വെളിച്ചക്കുറവു മൂലം കളി അവസാനിപ്പിക്കുമ്പോള്‍ 65 ഓവറില്‍ മൂന്നു വിക്കറ്റിന് 146 റണ്‍സെടുത്തിട്ടുണ്ട്. കോഹ്‌ലി (44*), അജിങ്ക്യ രഹാനെ (29*) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരാണ് പുറത്തായത്.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ