സതാംപ്ടണില്‍ കാര്യങ്ങള്‍ തലകീഴായി മറിയുന്നു, ഇന്ത്യയുടെ വിധി ഇന്നറിയാം

കാലാവസ്ഥ പ്രവചനങ്ങളെ കാറ്റില്‍ പറത്തി സതാംപ്ടണില്‍ മാനം തെളിഞ്ഞു. ഇന്നു രാവിലെ മുതല്‍ സതാംപ്ടണില്‍ തെളിഞ്ഞ കാലാസ്ഥയാണ് ലഭിക്കുന്നത്. ഇതോടെ ഇന്ന് മത്സരം നടക്കുമെന്ന കാര്യം ഉറപ്പായി. മഴയില്‍ കുളിരാതെ ഇന്നത്തെ മുഴുവന്‍ സമയവും കളിക്കാനായാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ഒരു ടീമിന് അനുകൂലമാകുന്ന അവസ്ഥയിലേക്ക് നയിച്ചേക്കും.

ഇന്നും നാളെയും കളി നടന്നാല്‍ രണ്ട് ടീമിനും കൂടി പരമാവധി 190 ഓവറാണ് ലഭിക്കുക. കളിയുടെ ഗതിയെ മാറ്റി മറിക്കാന്‍ ഇത് ധാരാളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മഴയും വെളിച്ചക്കുറവും വില്ലനായെത്തിയാല്‍ സമനില തന്നെയായിരിക്കും ഫലം. എന്നിരുന്നാലും നിലവിലെ കാലാവസ്ഥ മികച്ചതാണ്.

അഞ്ചാം ദിനമായ ഇന്നും സതാംപ്ടണില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തത്തെ കാലാവസ്ഥ പ്രവചനം. 94 ശതമാനം ആകാശം മേഘാവൃതമായിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ നിന്നും തികച്ചു വിപരീതമായ കാലാവസ്ഥയാണ് സതാംപ്ടണില്‍ ഇപ്പോഴുള്ളത്. റിസര്‍വ് ദിനമായ നാളെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്. വില്യംസണും ടെയ്‌ലറുമാണ് ക്രീസില്‍.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി