ഇന്ത്യന്‍ ടീം ലൈനപ്പ് കണ്ട് ഭയന്ന് ടെയ്‌ലര്‍; പോരാട്ടം കഠിനമെന്ന് താരം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് ന്യൂസിലന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍. ഇന്ത്യ ടീമിലുള്ളത് ലോകോത്തര താരങ്ങളാണെന്നും അവര്‍ക്കെതിരായ ഫൈനല്‍ പോര് ഏറെ കഠിനമായിരിക്കുമെന്നും ടെയ്‌ലര്‍ പറഞ്ഞു.

“ഇന്ത്യ ഏറെകാലമായി ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ്. ബാറ്റ്‌സ്മാര്‍ക്കൊപ്പം ബോളര്‍മാരും ഏറെ മികച്ചതാണ്. ഇന്ത്യന്‍ ലൈനപ്പിലൂടെ കടന്ന് പോയാല്‍ തന്നെ ഒട്ടനവധി ലോകോത്തര താരങ്ങളാണുള്ളതെന്ന് കാണാം. അവര് ഏത് അന്തിമ ഇലവനെ തിരഞ്ഞെടുത്താലും അത് കടുപ്പമേറിയ ടീമായിരിക്കും.”

“ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ നിന്ന് പുറത്ത് പോകുന്ന താരങ്ങളും ലോകോത്തര താരങ്ങളാണെന്നതാണ് ശ്രദ്ധേയം. പ്രമുഖ താരങ്ങളില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച് ലോകത്തെ ഞെട്ടിച്ചു. ഞങ്ങള്‍ മികവുറ്റ വെല്ലുവിളി പ്രതീക്ഷിക്കുന്നു” ടെയ്‌ലര്‍ പറഞ്ഞു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍