ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ഇപ്പോഴിതാ മോശം സമയത്തെ അതിജീവിച്ചതിനെ കുറിച്ചു സംസാരിക്കുകയാണ് സഞ്ജു.

പ്ലേയിങ് ഇലവനിൽ നിന്ന് മാറിനിൽക്കേണ്ടി വന്നപ്പോൾ അടിസ്ഥാനപരമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തുവെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും, സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്നും സഞ്ജു പ്രതികരിച്ചു. തന്നിൽത്തന്നെ വിശ്വാസമർപ്പിക്കുകയും, തന്റെ അടുത്തുള്ള ആളുകളെ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

'അമേരിക്കയുമായി ഒരു ചർച്ചയുമില്ല': സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ

ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു