ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, കങ്കാരൂ ഫ്രൈ ചെയ്യാനുള്ള ഇന്ത്യൻ സംഘം റെഡി; അപ്രതീക്ഷിത താരം ടീമിൽ

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസിനോടേറ്റ തോൽവിയിൽ നിന്നുള്ള സങ്കടം മാറ്റാൻ കാത്തിരുന്ന ഇന്ത്യ ലോക ഓസ്‌ട്രേലിയക്ക് എതിരെ നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം അജിൻക്യ രഹാനെ ടീമിലിടം നേടി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്നതിന്റെ പേരിലാണ് രഹാനയെ ടീം പരിഗണിക്കുന്നത്.

പ്രതീക്ഷിച്ച പോലെ തന്നെ പരിക്കിന്റെ പിടിയിലായ ബുംറ, പന്ത്, ശ്രേയസ് അയ്യർ എന്നിവർക്ക് ടീമിൽ സ്ഥാനമില്ല. കെ.എസ് ഭരത്ത് തന്നെ വിക്കറ്റ് കീപ്പറാകുന്ന ടീമിൽ ബാക്കി പേരുകൾ എല്ലാം പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നാളുകളായി ഒരു ഐസിസി ട്രോഫി നേടിയിട്ട്. ആ പേരുദോഷം മാറ്റാൻ എന്തായാലും ഇന്ത്യക്ക് ജയിച്ചേ പറ്റു. ലോക കപ്പ് ഉൾപ്പെടെ ഈ വര്ഷം വരാനിരിക്കുന്നതിനാൽ 2 ഐസിസി ട്രോഫിയാണ് ഈ വർഷം ഇന്ത്യ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ നേരത്തെ തന്നെ ടീം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ടീം ഇങ്ങനെ: രോഹിത് (സി), ഗിൽ, പൂജാര, കോലി, അജിങ്ക്യ രഹാനെ , കെ എൽ രാഹുൽ, ഭരത്, അശ്വിൻ, ജഡേജ, അക്സർ, ഷാർദുൽ, ഷമി, സിറാജ്, ഉമേഷ്, ഉനദ്കട്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ