ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇംഗ്ലണ്ടിന്റെ 19 ഉം ഓസ്‌ട്രേലിയയുടെ 10 പോയിന്റും വെട്ടിക്കുറച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും കനത്ത തിരിച്ചടി. ആഷസ് പരമ്പര കഴിഞ്ഞതിന് പിന്നാലെ പുറത്തിറക്കി പോയന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് 19ഉം ഓസ്‌ട്രേലിയക്ക് 10ഉം പോയിന്റും നഷ്ടമായി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഈ നടപടി.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പോയിന്റുകള്‍ വെട്ടിക്കുറക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും 26 പോയിന്റും 43.33 വിജയശതമാനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പോയിന്റുകള്‍ വെട്ടിക്കുറച്ചതോടെ ഓസീസിന് 18 പോയിന്റുള്ളപ്പോള്‍ വിജയശതമാനം 30 ആയി താണു. ഇംഗ്ലണ്ടിന് ഒമ്പത് പോയിന്റും 15 വിജയശതമാനവുമാണുള്ളത്.

24 പോയിന്റും 100 വിജയശതമാനുമായി പാകിസ്ഥാനാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യ 16 പോയന്റും 66.67 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഓസ്‌ട്രേലിയ മൂന്നാമതും വെസ്റ്റ് ഇന്‍ഡീസ് നാലാമതും ഇംഗ്ലണ്ട് അഞ്ചാമതും പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റും തോറ്റ ശ്രീലങ്ക ആറാമതുമാണ്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി