ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഓസീസ് ഫൈനലില്‍, രണ്ടാം സ്ഥാനത്തിനായി രണ്ട് ടീമുകള്‍, ഇന്ത്യയുടെ സാദ്ധ്യത ഇനി ഇങ്ങനെ

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ചതോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പരാജയം നുണഞ്ഞ ഇന്ത്യയ്ക്കാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പിന്നെ ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിവരും.

അയല്‍ക്കാരായ ശ്രീലങ്ക പിന്നാലെയുണ്ട് എന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. എന്നാല്‍ ഓസീസിനെതിരെ അവശേഷിക്കുന്ന ഏക ടെസ്റ്റില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം. അതില്‍ പരാജയപ്പെടുകയും ശ്രീലങ്ക ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരവും ജയിക്കുകയും ചെയ്താല്‍ ഇന്ത്യ പുറത്താകും. ശ്രീലങ്ക ഫൈനലില്‍ ഓസ്‌ട്രേയിലയെ നേരിടുകയും ചെയ്യും.

ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്റ് പട്ടികയില്‍ ഓസീസ് തലപ്പത്ത് തുടരുകയാണ്. 68.52 ആണ് ഓസീസിന്റെ പോയിന്റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ശരാശരിയില്‍ താഴോട്ട് പോയി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 60.29 പോയിന്റ് ശരാശരിയാണുള്ളത്. നേരത്തെ ഇത് 64.06 ആയിരുന്നു. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്റ് ശരാശരിയുണ്ട്.

ഫൈനലില്‍ ഓസീസാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ രണ്ടാം വട്ടവും കഠിനമാകും. കാരണം പേസും ബൗണ്‍സുമുള്ള ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ നടക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ