മേജർ ലീഗ് സോക്കർ (MLS) ടീമായ CF മോൺട്രിയൽ റയൽ മാഡ്രിഡ് ഫോർവേഡ് ഈഡൻ ഹസാർഡിനെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. 2019-ൽ 140 മില്യൺ യൂറോയ്ക്ക് ചെൽസിയിൽ നിന്ന് റയലിൽ ചേർന്നതിന് ശേഷം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ ഹസാർഡ് പരാജയപ്പെട്ടു. നിരവധി പരിക്കുകൾ കാരണം, 2018 ഫിഫ ലോകകപ്പ് സിൽവർ ബോൾ ജേതാവ് ഹസാർഡിന്റെ കരിയർ ശരിയായ ദിശയിലേക്ക് നീങ്ങിയില്ല.
റയൽ മാഡ്രിഡിലെ തന്റെ കാലത്ത് ഏഴ് ട്രോഫികൾ ഉയർത്തിയെങ്കിലും, ക്ലബ്ബിനായി വ്യക്തികത മികവിൽ എന്തെങ്കിലും തരത്തിലുള്ള സംഭാവനകൾ നൽകുന്നതിൽ താരം ദയനീയമായി പരാജയപെട്ടു. നാല് വർഷത്തിനിടെ ഇതുവരെ 76 മത്സരങ്ങളിൽ നിന്ന് ആകെ നേടിയത് ഏഴ് ഗോളുകളും 12 അസിസ്റ്റുകളും മാത്രമാണ് .
മാർക്ക പറയുന്നതനുസരിച്ച്, സമീപഭാവിയിൽ കാർലോ ആൻസലോട്ടി അദ്ദേഹത്തിന്റെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽ പ്രമുഖനാണ് ഹസാർഡ്. അതുപോലെ ഹസാർഡിനും എത്രയും പെട്ടെന്ന് കരാർ ഒഴിവാക്കി റയൽ വിടാനാണ് താത്പര്യം.
ആൻസലോട്ടിയെ സംബന്ധിച്ച് ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിയോടെ പരിശീലകന്റെ ഭാവി തന്നെ അവതാളത്തിലായിട്ടുണ്ട്.