ഇന്ത്യയിലും ബാസ്‌ബോള്‍ കളിക്കുമോ?; പ്ലാന്‍ വ്യക്തമാക്കി ബെന്‍ സ്റ്റോക്‌സ്

അടുത്തിടെ സമാപിച്ച ആഷസ് 2023 ന് മുമ്പ്, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ സമീപനത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇത് ചെയ്തു പരാജയപ്പെട്ട ഇംഗ്ലണ്ട് എന്നാല്‍ പരമ്പര പുരോഗമിക്കുമ്പോള്‍, അവസാന മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണം വിജയിച്ച് ബാസ്‌ബോളിന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു.

മൊത്തത്തില്‍, പുതിയ മാനേജുമെന്റിന് കീഴില്‍ ടീം 18 മത്സരങ്ങളില്‍ 14ലും വിജയിച്ചു. എന്നിരുന്നാലും, അവരുടെ ബാസ്‌ബോള്‍ വിപ്ലവം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമോ എന്നതിനെക്കുറിച്ച് പുതിയ സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുന്നവയാണ്. അതിനാല്‍, അവര്‍ ഇത്രയും കാലം കളിച്ച അതേ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടേക്കാം.

ന്യൂസിലാന്‍ഡ് പരമ്പര, പാകിസ്ഥാന്‍ പരമ്പര, ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പും ബാസ്‌ബോളിനെക്കുറിച്ച് ആളുകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാലത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും സ്റ്റോക്സ് പറഞ്ഞു. അതിനാല്‍, അതേ ഫോര്‍മുലയെ പിന്തുണച്ച സ്‌റ്റോക്‌സ് ഇന്ത്യയില്‍ ഇത് പ്രവര്‍ത്തിക്കുന്നത് ആ സമയത്തെ ആശ്രയിച്ചിരിക്കുമെന്നും പ്രസ്താവിച്ചു.

ഞാന്‍ ഓര്‍ക്കുന്നു ഞങ്ങള്‍ ന്യൂസിലന്‍ഡിനെ 3-0ന് തോല്‍പ്പിച്ചപ്പോള്‍ പലരും പറഞ്ഞു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല, പാകിസ്ഥാനെതിരെ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല, ഞങ്ങള്‍ക്ക് ഓസ്ട്രേലിയയ്ക്കെതിരെ അത് ചെയ്യാന്‍ കഴിയില്ല എന്നൊക്കെ. അതിനാല്‍ ഇന്ത്യയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് ആര്‍ക്കറിയാം. അത് ആ സമയത്ത് മാത്രമേ അറിയാനാകൂ- ലണ്ടനിലെ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം സ്റ്റോക്‌സ് പറഞ്ഞു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ