അവന്റെ കരച്ചിൽ കേട്ട് സഹിക്കാൻ കഴിഞ്ഞില്ല, ആകെ തകർന്നുപോയ അവസ്ഥയിലാണ് ആ താരം, എന്ത് പറയണമെന്നറിയില്ല, വെളിപ്പെടുത്തി എസ്ആർഎച്ച് താരം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയിൽ ഓസ്ട്രേലിയൻ താരങ്ങൾ കടുത്ത നിരാശയിലാണെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡർ. ഫൈനൽ കഴിഞ്ഞ് താൻ സൺറൈസേഴ്സ് ഹൈദരാബാദിലെ സഹതാരം കൂടിയായ ട്രാവിസ് ഹെഡിനോട് സംസാരിച്ചതായി മുൾഡർ പറയുന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ഹെഡിനെ ക്ലീൻ ബൗൾഡാക്കിയത് മുൾഡറായിരുന്നു.

“ഹെഡി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, പാറ്റിയും ഒരു മികച്ച താരമാണ്. ഇന്നലെ രാത്രി ഞാൻ ട്രാവിസ് ഹെഡിനോട് ഫോണിൽ സംസാരിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച വിജയത്തിൽ അദ്ദേഹം സന്തോഷിച്ചു. എന്നാൽ അതേസമയം തന്നെ ഓസ്ട്രേലിയ വിജയിക്കാത്തതിൽ അദ്ദേഹം തകർന്നുപോയി എന്നത് വ്യക്തമാണ്”.

“പക്ഷേ മൊത്തത്തിൽ, കളിയുടെ ആവേശം ഉയർന്നതോ മികച്ചതോ ആയിരുന്നു എന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഓസീസിനെക്കുറിച്ച് ചിന്തിക്കുന്നു, ചിലപ്പോഴൊക്കെ അവരെ അൽപ്പം മോശക്കാരായി നിങ്ങൾ കരുതുന്നു, പക്ഷേ അവർ യഥാർത്ഥ ചാമ്പ്യന്മാരാണെന്ന് ഞാൻ കരുതുന്നു”, മുൾഡർ പറഞ്ഞു.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ