അവനെ എന്തിനാണ് സ്‌ക്വാഡില്‍ നിലനിര്‍ത്തിയത്?; സിംബാബ്വെ പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് കനേരിയ

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ശിഖര്‍ ധവാനാണ് നായകന്‍. എന്നാലിപ്പോള്‍ ഈ ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ബോളര്‍ ഡാനിഷ് കനേരിയ. ആവേശ് ഖാന്‍ ടീമില്‍ ഇടംനേടാന്‍ പാടില്ലായിരുന്നുവെന്ന് കനേരിയ വിമര്‍ശിച്ചു.

‘അവേശ് ഖാന്‍ തനിക്ക് ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല. സെലക്ടര്‍മാരോട് എന്തിനാണ് അദ്ദേഹത്തെ ടീമില്‍ നിര്‍ത്തിയത്. അവന്‍ ബെഞ്ചിലിരിക്കാനുണ്ടോ? ബെഞ്ചിലിരിക്കാന്‍ മാത്രമാണോ ഇഷാന്‍ കിഷനും ഉള്ളത്?’

‘ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി തുടങ്ങിയ സീനിയര്‍ പേസര്‍മാര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ആദ്യ മത്സരങ്ങളില്‍ ഉമ്രാന്‍ മാലിക്കിന് വേണ്ടത്ര ശോഭിക്കാനായില്ല. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കാനുള്ള നല്ല അവസരമായിരുന്നു ഇത്’ കനേരിയ പറഞ്ഞു.

അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് ആവേശ് ഖാന്‍ ഏകദിന അരങ്ങേറ്റം. നടത്തിയത്. വലംകൈയ്യന്‍ താരം ഒമ്പത് ഓവറില്‍ നിന്ന് 54 റണ്‍സ് വഴങ്ങുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, അവേഷ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

ഓഗസ്റ്റ് 18 മുതല്‍ ഹരാരെയിലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'