ഹിരണ്‍ലാല്‍ ബോസ്
ശ്രീശാന്ത് എന്ന ക്രിക്കറ്ററെ സ്‌നേഹിക്കുന്ന ചില സുഹൃത്തുക്കള്‍ടെ പോസ്റ്റുകള്‍ കാണാനിട വന്നു . ശ്രീശാന്ത് ഈ വര്‍ഷത്തെ മെഗാ IPL AUCTION ന്റെ ഫൈനല്‍ ലിസ്റ്റ് ല്‍ വന്നിട്ടുണ്ട് എന്ന് അതിലൊക്കെ കുറേ നെഗറ്റീവ് കമന്റ്‌സ് കണ്ടു, സ്‌മൈലികള്‍ കണ്ടു… എന്തിനാണ് അയാളോട് ഇത്രയും അസഹിഷ്ണുത… നമ്മുടെ നാട്ടില്‍ എത്രയോ നേതാക്കന്മര്‍ കോഴ ആരോപണത്തില്‍ അകപ്പെട്ടിട്ടുണ്ട്.. പൂര്‍വാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുന്നു… അന്നൊന്നുമില്ലാത്ത അസഹിഷ്ണുത എന്തിനാണെന്ന് മനസിലാകുന്നില്ല… അയാള്‍ already സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തു.
ശ്രീയെ ആദ്യമൊക്കെ തള്ളി പറഞ്ഞ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.. അവന്‍ അഹങ്കാരിയാണ്… നല്ല അടി കിട്ടിയിട്ടുണ്ട് കളിച്ചപ്പോള്‍ എന്നൊക്കെ ഞാനും പറഞ്ഞിട്ടുണ്ട്. എങ്കിലും ഒരുപാട് പേര്‍ അയാളെ ഇന്നും ആരാധിക്കുന്നു, അയാളുടെ AGGRESSIVENESS, TALENT നെ ഒക്കെ പറ്റി പറയുമ്പോള്‍ ഇന്നും അവര്‍ വാചാലരാകുന്നു…. സത്യത്തില്‍ അയാളൊരു മികച്ച pace bowler തന്നെയായിരുന്നു..
2007 t20 ലോക കപ്പ് സെമിയില്‍ അയാളുടെ ആ പ്രകടനം 4 – 1 – 12 – 2 അതും 3.00 economy അതൊക്കെ ആര്‍ക്കെങ്കിലും മറക്കാന്‍ സാധിക്കുമോ form ലേക്ക് പോകുകയായിരുന്ന gichrist -hayden കോംബോ gilliyude കുറ്റി തെറിപ്പിച്ചു കൊണ്ട് അയാള്‍ അവസാനിപ്പിച്ചു, അത് പോലെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന hayden ന്റെ ആ കുറ്റി തെറിപ്പിച്ച രംഗം, അത് കഴിഞ്ഞുള്ള അയാളുടെ ആ aggressiveness അതൊക്കെ നമുക്ക് മറക്കാന്‍ സാധിക്കുമോ… ആന്ദ്രേ നെല്‍ നെ sixer പറത്തി അയാള്‍ ആഘോഷിച്ചത്, symonds ആയിട്ട് കൊമ്പ് കോര്‍ത്തത്, സാക്ഷാല്‍ കാലിസ് നെ പോലും വിറപ്പിച്ച ആ ബോള്‍ സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ അയാളെടുത്ത മികച്ച പ്രകടനങ്ങള്‍… ഇങ്ങനെ ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ ഇല്ലേ… T20 cup തന്നെ നമ്മള്‍ നേടിയതില്‍ ശ്രീയുടെ ആ catch നുള്ള പങ്ക് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുമോ?
നേരാണ് അയാള്‍ക്കും കുറച്ചൊക്കെ ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്, പാളിച്ചകള്‍ വന്നു പോയിട്ടുണ്ടാകാം… എങ്കിലും വിലപ്പെട്ട 8 വര്‍ഷം അയാളില്‍ നിന്നും അകന്നു പോയിട്ടും, ലഭിക്കേണ്ടിയിരുന്ന മികച്ച അവസരങ്ങള്‍ എല്ലാം നഷ്ടപ്പെട്ടിട്ടും, ക്രിക്കറ്റ് എന്ന ആ ആവേശം അയാളില്‍ നിന്നും പോയില്ല… നിസ്സംശയം പറയാം വേറെ ആരായിരുന്നെങ്കിലും ഇപ്പൊ നിര്‍ത്തി വേറെ വല്ല പണിക്കും പോയേനെ സത്യത്തില്‍ ആ ഒരു passion കണ്ടപ്പോഴാണ് ഞാനും അയാളുടെ fan ആയത്.
അയാളുടെ ആ passion തെളിയിക്കുന്നത് അയാള്‍ക്ക് ക്രിക്കറ്റ് അത്രയും പ്രിയപ്പെട്ടത് എന്നല്ലേ… ഈ പ്രായത്തില്‍ അയാള്‍ക്ക് ഇനിയൊന്നും തെളിയിക്കാനോ നേടാനോ ഇല്ലായിരിക്കാം… ജെയിംസ് ആന്‍ഡേഴ്‌സണ്‍, chris gayle പോലുള്ള മഹാരഥന്മാര്‍ 40ന്റെ നിറവിലും നിറഞ്ഞാടുമ്പോള്‍ age is just a number എന്ന് അഭിമാനിക്കുന്നവരല്ലേ നമ്മളില്‍ പലരും….
എങ്കിലും.. ഒരു പക്ഷേ ആ career ഇങ്ങനെ ഇല്ലാതായതില്‍ മറ്റെന്തൊക്കെയോ, ആരുടെയൊക്കെയോ പിടിവാശി ഉണ്ടെങ്കില്‍… ഒരു മലയാളി എന്ന നിലയില്‍ ഒപ്പം നിന്നില്ലേലും ഇങ്ങനെ പരിഹസിക്കാതിരുന്നു കൂടേ… ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയും ഒരുപക്ഷേ അവസരം ലഭിച്ചു തന്റെ പ്രതിഭ തെളിയിക്കാന്‍, HATERS നെ കൊണ്ട് പോലും കയ്യടിപ്പിക്കാന്‍ ശ്രീശാന്തിന് കഴിയട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു നിങ്ങള്‍ ഒരു PERFECT WARRIOR ആണെന്ന് കാലം തെളിയിക്കട്ടെ ശ്രീ..
IF YOU STILL HAVE THAT CONFIDENCE, AGGRESSIVENESS,TALENT AND HAVE A FIT BODY YOU SHOULD WIN, BECAUSE YOU ARE THAT KIND OF A PERSON WITH A STRONG MIND.
അയാളുടെ ഉള്ളിലെ ആ spark മനസിലാക്കാന്‍, ഇപ്പോഴും keep ചെയ്യുന്ന fitness level,ആ ആവേശം ഒക്കെ മനസിലാക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു നല്ല മാനേജ്‌മെന്റ് അയാള്‍ക്ക് ഇത്തവണ IPL ല്‍ ഒരു re entry നല്‍കട്ടെ…. ക്രിക്കറ്റ് നു വേണ്ടി ഇത്രയും വര്‍ഷം അയാള്‍ കാത്തിരുന്നില്ലേ…ഒരു match എങ്കില്‍ ഒരു മാച്ച് അയാള്‍ക്ക് അവസരം ലഭിക്കുമെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട് മലയാളിയുടെ അഭിമാനം എന്ന് പറഞ്ഞിരുന്നവര്‍ ഇനിയും അത് ഏറ്റു പറയട്ടേ കാലമേ.