രോഹിതിനെ പുറത്താക്കിയതല്ല, ആ കാരണം കൊണ്ട് അഗാർക്കറെ എന്തിന് വിമർശിക്കുന്നു: സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ നിന്നും രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം യുവ താരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. അതിൽ വൻ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

ശുഭ്മൻ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്താൽ താരത്തെ നായകനാക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഹിതിനെ മാറ്റിയതിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.

“രോഹിത്തുമായി തലപ്പത്തുള്ളവര്‍ ഇതേക്കുറിച്ചു സംസാരിച്ചു കാണുമെന്നു എനിക്കുറപ്പുണ്ട്. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണോയെന്നതില്‍ എനിക്കുറപ്പില്ല. ഇതു പരസ്പരം ചര്‍ച്ച ചെയ്ത ശേഷമെടുത്ത തീരുമാനമായിരിക്കുമെന്നു എനിക്കുറപ്പാണ്. രോഹിത് അസാധാരണ ലീഡറാണ്. ഐസിസിയുടെ ടി20 ലോകകപ്പും ഐസിസി ചാംപ്യന്‍സ് ട്രോഫിയും നായകനെന്ന നിലയില്‍ അദ്ദേഹം നേടിയിട്ടുണ്ട്”

” രോഹിത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നം പ്രകടനമല്ല. 2027 ആവുമ്പോള്‍ രോഹിത്തിനു 40 വയസ്സാവും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ നമ്പറാണ്. എനിക്കും നായകനായിരിക്കെ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിനും ഇതു അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു കാണാം. ഞങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഒരിക്കല്‍ ഇതു നേരിടേണ്ടതായി വരും. 40 വയസ്സാവുമ്പോള്‍ ശുഭ്മന്‍ ഗില്ലിനും ഇതു തന്നെയാവും സംഭവിക്കുക. സ്‌പോര്‍ട്ടില്‍ എല്ലാവര്‍ക്കും ഒരു ദിവസം എല്ലാം നിര്‍ത്തേണ്ടതായി വരും” സൗരവ് ഗാംഗുലി പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്