CRICKET RECORDS: സെഞ്ച്വറി അടിക്കാൻ എന്തിനാണ് മക്കളെ ഒരുപാട് ടൈം, മൂന്നേ മൂന്ന് ഓവറുകൾ മതി; അപൂർവ റെക്കോഡ് നോക്കാം

ക്രിക്കറ്റിൽ പിറന്നിരിക്കുന്ന ചില റെക്കോഡുകൾ ഒകെ വിശ്വസിക്കാൻ വളരെ ഏറെ ബുദ്ധിമുട്ട് ഉള്ളവയാണ് . അനേകം റെക്കോഡുകളുടെ ഉടമയെ സർ ഡൊണാൾഡ് ബ്രാഡ്മാൻ അത്തരത്തിൽ ഒരു കൗതുക റെക്കോഡിന് ഉടമയാണ്. 1931ൽ ബ്ലാക്ക്‌ഹീത്തും ലിത്‌ഗോയും തമ്മിലുള്ള മത്സരത്തിൽ സർ ഡോൺ ബ്രാഡ്‌മാൻ വെറും 3 ഓവറിൽ നിന്ന് സെഞ്ച്വറി നേടിയതായി പറയപ്പെടുന്നു. ബ്ലാക്ക്ഹീത്തിന് വേണ്ടി കളിക്കുമ്പോൾ, അന്നത്തെ 23-കാരൻ വെറും 18 മിനിറ്റിനുള്ളിൽ തന്റെ സെഞ്ച്വറി തികച്ചത്. അന്നൊക്കെ ഒരു ഓവറിൽ 8 പന്തുകൾ ഉണ്ടായിരുന്നു.

ബിൽ ബ്ലാക്ക് എന്ന ഒരു പ്രാദേശിക ബൗളർ ആണ് അടുത്ത ഓവർ എറിയാൻ എത്തിയത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ബ്ലാക്ക്,  ബ്രാഡ്മാനെ പുറത്താക്കിയ കാര്യം ലിത്‌ഗോ വിക്കറ്റ് കീപ്പർ ലിയോ വാട്ടേഴ്‌സ് ബ്രാഡ്മാനെ ഓർമ്മിപ്പിച്ചു. വാട്ടേഴ്‌സിന്റെ കളിയാക്കൽ കേട്ടിട്ട് പ്രകോപിതനായ ബ്രാഡ്‌മാൻ, ബ്ലാക്കിനെ തല്ലി ഓടിച്ചു. ഒരു ഓവറിൽ 33 റൺസാണ് നേടിയത്. ഓവർ ഇങ്ങനെ- 66424461.

അടുത്ത ഓവർ ഹോറി ബേക്കർ  എന്ന നോറ ആണ് എറിയാൻ എത്തിയത്,  മുൻ ഓവറിലെ അവസാന പന്തിൽ സിംഗിൾ സ്കോർ നേടിയതിനാൽ ബ്രാഡ്മാൻ തന്നെ വീണ്ടും സ്‌ട്രൈക്കിലെത്തി. ബ്ലാക്കിന്റെ അടുത്ത ഓവറിൽ ബ്രാഡ്മാൻ 40 റൺസ് (64466464) നേടിയപ്പോൾ,ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു ബോളർ.

ആകെ, 3 ഓവറിൽ നിന്ന് 102 റൺസ് പിറന്നു, അതിൽ 100 ​​റൺസും ബ്രാഡ്മാന്റെ ബാറ്റിൽ നിന്നാണ്. മത്സരത്തിൽ 29 ഫോറും 14 സിക്‌സും സഹിതം 256 റൺസിന് അദ്ദേഹം പുറത്തായി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ