രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് ജയം. ആറു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ഡൽഹി ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.

36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. മത്സരശേഷം ശ്രേയസ് സംസാരിച്ചു.

‘ഞങ്ങൾക്ക് നേടേണ്ടത് അവർ നേടിയതിനേക്കാൾ ഒരു റൺസ് മാത്രമാണ് അത് ഞങ്ങൾ നേടും എന്ന് വിശ്വസിച്ചിരുന്നു. ഇതാണ് ടീം സ്പിരിറ്റും. മാത്രമല്ല കെ എൽ രാഹുൽ എന്ത് മനോഹരമായിട്ടാണ് ബാറ്റ് ചെയ്തത്. രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ അദ്ദേഹം റൺസ് കണ്ടെത്താൻ കഷ്ടപെടുന്നതായി തോന്നിയതേയില്ല. അപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റുമെന്ന്’ ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ