ബുംറയ്‌ക്കെതിരെ സിക്സ് അടിച്ചപ്പോൾ അവൻ ബാക്കിയുള്ളവർക്കെതിരെയും കളിക്കും എന്ന് ഉറപ്പായി: യശസ്‌വി ജയ്‌സ്വാൾ

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു. വൈഭവ് സൂര്യവൻഷി പുലർത്തിയ മികവിനെ കുറിച്ച് പ്രതികരിച്ച് സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍.

‘വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമായ ഒരു അനുഭവമാണ്. കാരണം ഞങ്ങൾ രണ്ടുപേരും ഒരേപോലെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ്. ഞങ്ങൾ ബാറ്റ് ചെയ്യുന്ന രീതിയിൽ, സാഹചര്യങ്ങൾ മനസ്സിലാക്കി പരസ്പരം പോസിറ്റീവായ സന്ദേശങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’

‘ബുംറ ഭായിയെ അവൻ ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചപ്പോൾ, നിന്‍റെ സ്വാഭാവിക ഷോട്ടുകൾ അതുപോലെ തന്നെ തുടർന്നും കളിക്കാനാണ് ഞാൻ അവനോട് പറഞ്ഞത്. കാരണം ബുംറ ഭായിയെപ്പോലൊരു ഇതിഹാസതാരത്തിനെതിരെ റൺസ് കണ്ടെത്താൻ കഴിയുന്നത് വലിയ കാര്യമാണ്. അതോടെ മറ്റ് ബൗളർമാരെയും നമുക്ക് അനായാസം നേരിടാൻ കഴിയുമെന്ന് അവനെ ബോധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറാൻ അവന് സാധിച്ചത് നല്ല കാര്യമായി’ ജയ്സ്വാള്‍ പറഞ്ഞു.

Latest Stories

'ചെക്കന്റെ ഷോട്ടുകളും ബാറ്റിംഗ് രീതികളും അതിശയിപ്പിക്കുന്നതാണ്'; വൈഭവിനെ വാനോളം പുകഴ്ത്തി ഹർദിക് പാണ്ഡ്യ

ഞങ്ങളുടെ ബോളർമാരെ അവൻ നന്നായി കൈകാര്യം ചെയ്തു, വൈഭവ് മികച്ച ബാറ്റ്‌സ്മാനാണ്: മഹേല ജയവർധനെ

വോട്ടിന് കോഴ: കേസ് എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

'ഇലക്ഷന് ആളെ പറ്റിക്കാൻ പറയുന്നതാണ്', മോഡിഫിക്കേഷൻ പാടില്ലെന്നത് കേന്ദ്ര നിയമം; വി.ഡി. സതീശനെ പരിഹസിച്ച് കെ. ബി. ഗണേഷ്‌ കുമാർ

'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തട്ടെ, ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനുമതി നല്‍കുമെന്ന് വി ഡി സതീശന്‍

വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയം ഇങ്ങനെ

“വളർച്ചയുടെ വേഗമോ മനുഷ്യന്റെ ഗുണമേന്മയോ? കേരളവും തെലങ്കാനയും വാക്‌പോരുകള്‍ക്ക്‌ അപ്പുറമുള്ള യഥാർത്ഥ മത്സരം”

'മരുന്നു വാങ്ങാൻ പണം തന്നെന്ന് ആദ്യം മറുപടി, പിന്നെ നിലപാട് മാറ്റി; ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ഭിന്നാഭിപ്രായവുമായി വയോധിക

പണം വിതരണം ചെയ്തുവെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതം; തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടുന്നു: ശോഭ സുരേന്ദ്രൻ

'ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും'; ശോഭാ സുരേന്ദ്രനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ