ഇന്നലെ എന്താ 'ഡക്ക് ഡേ'യായിരുന്നോ?, അക്കൗണ്ട് തുറക്കാതെ പുറത്തായവരുടെ എണ്ണം ഞെട്ടിക്കുന്നത്!

ഇന്നലെ എന്താ ഡക്ക് ഡേയായിരുന്നോ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായവരുടെ എണ്ണം കണ്ടിട്ട് ക്രിക്കറ്‌റ് പ്രേമികള്‍ ചോദിക്കുന്ന ചോദ്യമാണിത്. ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്-അയര്‍ലാന്‍ഡ് മത്സരങ്ങളിലായി അക്കൗണ്ട് തുറക്കാതെ പുറത്തായത് ഒന്‍പത് പേരാണ്. ഇതില്‍ തന്നെ മൂന്ന് പേര് ഗോള്‍ഡന്‍ ഡക്കുമായിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ നാല് പേരാണ് പൂജ്യത്തിന് പുറത്തായത്. നാലും ഇംഗ്ലീഷ് ബാറ്റര്‍മാരാണ്. ജെയ്‌സണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവരെയാണ് അക്കൗണ്ട തുറക്കു മുമ്പേ ഇന്ത്യ ബോളര്‍മാര്‍ പറഞ്ഞയച്ചത്.

ന്യൂസിലാന്‍ഡ്-അയര്‍ലാന്‍ഡ് ഏകദിന മത്സരത്തില്‍ അഞ്ച് പേരാണ് പൂജ്യത്തിന് പുറത്തായത്. മൂന്ന് അയര്‍ലാന്‍ഡ് താരങ്ങളും രണ്ട് കിവീസ് താരങ്ങളും. പോള്‍ സ്റ്റെര്‍ലിംഗ്, ക്രെയ്ഗ് യംഗ്, ജോഷ് ലിറ്റില്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തായ ആയര്‍ലാന്‍ഡ താരങ്ങള്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍, വില്‍ യങ് എന്നിവരാണ് ഡക്കായി പുറത്തായ കിവീസ് താരങ്ങള്‍.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് ഇംഗ്ലീഷ് നിരയെ പരാജയപ്പെടുത്തിയപ്പോള്‍, കിവീസ് മൂന്ന് വിക്കറ്റിന് അയര്‍ലാന്‍ഡിനെ വീഴ്ത്തി.

May be an image of 9 people, people playing sport and text that says "vtrakit TOUS cinch 0(5) JASON ROY IG cinch 0(2) JOEROOT JOE 0(1) BEN STOKES MINNE cinch oneills Cneills EXCH.GE22 08) LLIVINGSTONE XCHANGE NI 0(4) PAUL STIRLING 0(2) JOSH LITTLE oneills XCHANGE22 0(3) 3 CRAIG YOUNG 01) MARTIN GUPTILL 01) WILL YOUNG"

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്