രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിൽ എന്താണ് കുഴപ്പം: സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ നിന്നും രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം യുവ താരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. അതിൽ വൻ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

ശുഭ്മൻ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്താൽ താരത്തെ നായകനാക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഹിതിനെ മാറ്റിയതിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.

സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:

” കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രോഹിത് ടി-20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്കായി നേടി. ഇവിടെ രോഹിത് ശർമ്മയുടെ പ്രകടനമല്ല വിഷയം. 2027 ൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിൽ അദ്ദേഹത്തിന് 40 വയസാകും. സ്പോർട്സിൽ അത് ഒരു വലിയ പ്രായമാണ്. അദ്ദേഹം ഒരുപാട് നാൾ ഇന്ത്യക്കായി കളിച്ചു. അദ്ദേഹം 40 വയസ് വരെ തുടരുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. അദ്ദേഹത്തെ നായക സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് എല്ലാവർക്കും സംഭവിക്കാം” സൗരവ് ഗാംഗുലി പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്