എന്തൊരു നല്ല ജീവിതം, ബിസിനസ് ക്ലാസ്സിൽ സുഖിച്ചിരുന്ന് പോകാമല്ലോ; മായങ്കും എയറിൽ

ഓപ്പണിംഗ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ ജൂലായ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റിനുള്ള ടീം ഇന്ത്യ ടെസ്റ്റ് സ്ക്വാഡിലേക്ക് ചേർത്തു. തുടക്കത്തിൽ ടീമിൽ ഉൾപ്പെടാതിരുന്ന 31-കാരൻ പകരക്കാരനായാണ് എത്തുന്നത്. നായകൻ രോഹിതിന്റെ പരിക്കാണ് ടീമിലേക്ക് ക്ഷണം കിട്ടാൻ കാരണം.

കഴിഞ്ഞ വര്ഷം നടക്കാതെ പോയ ഒരു ടെസ്റ്റ് മത്സരമാണ് നടക്കാൻ പോകുന്നത്. രാഹുൽ- രോഹിത് ഓപ്പണിങ് സഖ്യം ഇന്ത്യക്ക് ബലമായിരുന്നു എങ്കിൽ ഇത്തവണ ഈ രണ്ടുപേരും ഇല്ലാതെ ഇറങ്ങുന്നത് തിരിച്ചടി തന്നെയാണ്.

മായങ്കിന്റെ കാര്യമെടുത്താൽ ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും അഗർവാൾ കളിച്ചെങ്കിലും ഒരു മതിപ്പ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് വിദേശത് താരം വലിയ പരാജയമാണെന്ന് വിലയിരുത്തപ്പെടുന്നു.

കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) നയിക്കുന്നതിനിടയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 കാമ്പെയ്‌ൻ ദയനീയമായിരുന്നു. ടൂർണമെന്റിന്റെ മധ്യത്തിൽ അദ്ദേഹം മധ്യനിരയിലേക്ക് സ്വയം ഇറങ്ങുകയും ചെയ്തു., ജോണി ബെയർസ്റ്റോയെ ശിഖർ ധവാനുമായി ജോടിയാക്കാൻ അനുവദിച്ചു.

കെ.എസ് ഭരതിനെ ടീമിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും മായങ്കിനെ ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ പറയുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി