'WELL PLAYED SANJU'; താരത്തിന്റെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

ചെപ്പോക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ സിംബാവെയ്‌ക്കെതിരെ ഇന്ത്യക്ക് 72 റൺസിന്റെ ജയം. ഇതോടെ സെമി പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സിംബാവേ ടി 20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ബാറ്റ് വീശിയ എല്ലാ താരങ്ങളും വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്.

ചെപ്പോക്കിനെ ആവേശത്തിലാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഓപ്പണർ റോളിൽ ഇറങ്ങിയ സഞ്ജു തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 5 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും നേടിയ താരം 24 റൺസ് നേടിയാണ് മടങ്ങിയത്. മുസർബാനിയുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തിരികെ എത്തിയ സഞ്ജുവിനെ അഭിനന്ദിച്ച ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. .

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയപ്പോൾ സിംബാബ്‌വെയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ അവസാനിച്ചു. സിംബാബ്‌വെയ്‌ക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് പൊരുതി. താരം 97 റൺസ് നേടി പുറത്താകാതെ നിന്നു. സിക്കന്ദർ റാസ 31 റൺസ് നേടി.

ഇന്ത്യക്കായി 30 പന്തുകൾ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി. മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി. അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 44 റൺസ് നേടി. ബോളിങ്ങിൽ അർശ്ദീപ് സിങ് മൂന്നു വിക്കറ്റുകളും, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്, അതിനപ്പുറമൊന്നുമില്ല : കെ. സി. വേണുഗോപാൽ

വിഷു ആഘോഷിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടിത്തെറിച്ചു; ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തി; വിജയ്‍ക്കെതിരെ കേസ്

മൗനത്തിന്റെ വെള്ളത്തിൽ ഒഴുകുന്ന ജീവന്മരണ കഥകൾ, നദി ഓർക്കുന്നത് ലോകം മറക്കുന്നവയെക്കുറിച്ച് —River of Grey Flowers ഒരു  അവലോകനം

കുത്തനെ ഉയർന്ന് സ്വർണവില; കേരളത്തിലെ ഇന്നത്തെ വില ഇങ്ങനെ

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവരോട് സഹതാപം മാത്രമെന്ന് കെ മുരളീധരന്‍; 'ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത്'

കടുപ്പിച്ച് അമേരിക്ക, ഹോര്‍മുസില്‍ ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ടെന്ന് ഭീഷണി

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ