'ഈ വർഷത്തെ ട്രോഫി ഞങ്ങൾ തന്നെ നേടും'; ശ്രേയസ് അയ്യരുടെ വാക്കുകൾ വൈറൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തങ്ങളുടെ വിജയ യാത്ര തുടരുകയാണ് പഞ്ചാബ് കിങ്‌സ്. 220 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ പഞ്ചാബിന് 7 പന്ത് ബാക്കി നിൽക്കേ സ്കോർ മറികടക്കാൻ സാധിച്ചു.

പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 33 പന്തുകളിൽ നിന്നായി 69* റൺസ് നേടി പുറത്താകാതെ നിന്നു. കൂടാതെ ഓപ്പണർമാരായ പ്രിയാന്‍ഷ് ആര്യ (20 പന്തില്‍ 57), പ്രബ്‌സിമ്രാന്‍ സിംഗ് (25 പന്തില്‍ 51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ ഈ വർഷത്തെ ഐപിഎൽ കിരീടം പഞ്ചാബ് കിങ്‌സ് തന്നെ നേടുമെന്ന് പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യർ.

‘ ഈ വർഷം ഞങ്ങളുടെ കണ്ണുകൾ ട്രോഫിയിലേക്കാണ് ലക്ഷ്യമിടുന്നത്. അത് അത്രയും എളുപ്പമുള്ള കാര്യമല്ല, അതിന് വളരെയധികം പരിശ്രമിക്കേണ്ടിവരും. പക്ഷേ ഞങ്ങൾ തന്നെ ട്രോഫി നേടും’ ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

നിതിന്‍രാജിന്‍റെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണം; രണ്ട് അധ്യാപകരെ സസ്പന്‍ഡ് ചെയ്തുകൊണ്ട് വിഷയം അവസാനിപ്പിക്കരുത്: രമേശ് ചെന്നിത്തല

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും; മുന്നറിയിപ്പ് നൽകി ട്രംപ്

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ

ശോഭാ സുരേന്ദ്രനെതിരായ 'വോട്ടിന് പണം' ആരോപണം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണം, അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം; അമേരിക്കയുടെ നിബന്ധനകൾ സ്വീകരിക്കാതെ ഇറാൻ

നമ്മൾ എത്രയൊക്കെ മത്സരങ്ങൾ വിജയിപ്പിച്ചാലും ചില തോൽവികൾ നമ്മളെ വല്ലാതെ ബാധിക്കും, പക്ഷെ എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു: സഞ്ജു സാംസൺ

ശാസ്ത്രി സർ എന്റെ മത്സരങ്ങൾ കാണാൻ വരണം, നിങ്ങൾ വരുന്ന ദിവസങ്ങൾ എനിക്ക് ഭാഗ്യമാണ്: സഞ്ജു സാംസൺ

വൈഭവ് ഒന്ന് കരുതിയിരുന്നോളു, ഇന്ന് നിന്നെ പുകഴ്ത്തുന്നവർ നാളെ തള്ളി പറയും: വിരേന്ദർ സെവാഗ്

'എടാ സെഞ്ച്വറി കുട്ടാ'; ഐപിഎൽ 2026ലെ ആദ്യ സെഞ്ച്വറി തൂക്കി സഞ്ജു സാംസൺ

സൂപ്പർ സാംസൺ; ഡൽഹിക്കെതിരെ അർധ സെഞ്ചുറി നേടി സഞ്ജു സാംസൺ