സച്ചിനെക്കുറിച്ച് പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് വേണം കോഹ്ലിയെക്കുറിച്ച് പറഞ്ഞു തുടങ്ങുവാന്‍

ഇന്നലെകളുടെ ടെലിവിഷന്‍ ക്രിക്കറ്റ് സ്‌ക്രീനില്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്തൊരു ഫ്രെയിമുണ്ട്. ഇന്ത്യയുടെ 2007 ലോകകപ്പ് പ്രയാണത്തിന് സഡന്‍ ബ്രേക്കിടീച്ചുകൊണ്ട് സച്ചിന്റെ ലെഗ് സ്റ്റമ്പ് പിഴുത മരതകദ്വീപുകാരന്‍ ദില്‍ഹാര ഫെര്‍ണാണ്ടോ യുടെ ഒരു ഓഫ് കട്ടര്‍.

ഫെര്‍ണാണ്ടോയുടെ ആ പന്ത് സച്ചിന്റെ ക്യരിയറിന് നേരെ തന്നെ ചോദ്യചിഹ്നം ഉയര്‍ത്തി. സച്ചിന്‍ പഴയ നിഴല്‍ മാത്രമാണെന്നും, ഇനിയും കടിച്ചു തൂങ്ങാതെ ഉടനെ വിരമിക്കണമെന്നും ആവിശ്യപ്പെട്ടത് ഓസ്‌ട്രേലിയക്കാരന്‍ ഇയാന്‍ ചാപ്പല്‍ ആയിരുന്നു. സച്ചിന്‍ പോലും സ്വയം റിട്ടയര്‍മെന്റിനെ കുറിച്ച് ചിന്തിച്ചു.

പിന്നീട് നമ്മള്‍ കാണുന്നത്, ഓസ്‌ട്രേലിയയില്‍ പോയി വിബി സീരീസ് ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ തുടരെ തുടരെ രണ്ട് മാച്ച് വിന്നിംഗ് ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ട്, ഇന്ത്യയ്ക്ക് കപ്പ് നേടി തരുന്ന സച്ചിനെയാണ്. തൊട്ടടുത്ത വര്‍ഷം ഹൈദ്രബാദിലെ ഉപ്പലില്‍, അതെ ഓസ്‌ട്രേലിയക്കെതിരെ 98 ലെ ഷാര്‍ജയിലെ ‘ഡെസേര്‍ട്ട് സ്റ്റോo’ റീക്രിയേറ്റ് ചെയ്യുന്നുണ്ട് ലിറ്റില്‍ മാസ്റ്റര്‍.

ടെന്നീസ് എല്‍ബോയ്ക്കു ശേഷം കളിക്കാതിരുന്ന ആ സ്റ്റെപ്പ് ഔട്ട് ഷോട്ടുകള്‍ ഉപ്പലിന്റെ ലോങ്ങ് ഓണിനും, ലോങ്ങ് ഓഫിനും മുകളിലൂടെ തുടരെ തുടരെ പറത്തിക്കൊണ്ട് സച്ചിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്റ്റേറ്റ്‌മെന്റ് പറയുകയായിരുന്നു. ‘I am not Finished yet.’

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ നടന്ന ലോക കപ്പില്‍ ടീം ഇന്ത്യയുടെ ടോപ് സ്‌കോററായി, ലോകകപ്പ് നേടി തരുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിക്കുന്നുണ്ട് സച്ചിന്‍.
സച്ചിനെക്കുറിച്ച് പറഞ്ഞു നിര്‍ത്തിയിടത്തൂന്ന് വേണം കോഹ്ലിയെക്കുറിച്ച് പറഞ്ഞു തുടങ്ങുവാന്‍.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെങ്കിലും കോഹ്ലി ഫോം ഔട്ട് അല്ലാ എന്ന്, അദ്ദേഹം തുടരെ നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ കണക്കു വെച്ച് വാദിക്കുന്നവര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ചാപ്പല്‍, സച്ചിനെ കുറിച്ച് പറഞ്ഞ വാചകം കടമെടുത്തുക്കൊണ്ട് അതിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ‘കോഹ്ലി പഴയ നിഴല്‍ മാത്രമാണ്’. He is no more the impact player, once he was.

ന്യൂസ്ലാന്‍ഡിനോട് 3-0, ഓസ്‌ട്രേലിയയോട് 2-1, ഇപ്പോള്‍ ദക്ഷിണാഫ്രിക്കയോട് 2-0. 2020 മുതല്‍ സീനിയര്‍ ടീം കളിച്ച 4 ഏകദിന പരമ്പരകളില്‍, മൂന്നും അടിയറവ് വെച്ചിരിക്കുന്നു. ODI യില്‍ നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ഈ അപജയത്തിന്, വിരാട് കോഹ്ലിയില്‍ നമ്മുക്ക് നഷ്ടമായ ഇമ്പാക്ട് പ്ലയെറുമായി നേരിട്ട് ബന്ധമുണ്ട്.

തീര്‍ത്തും ഫ്രജയിലായ ഒരു മാധ്യനിരയുമായി 2016 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ടീം ഇന്ത്യ ODI ക്രിക്കറ്റിലെ വന്‍ ശക്തിയായി മാറിയത് കോഹ്ലിയും രോഹിത്തും, ധവാനും അടങ്ങിയ ടോപ് ത്രീയുടെ അസാമാന്യ മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ കൊണ്ടായിരുന്നു.

296 ചെയ്‌സ് ചെയ്യുമ്പോള്‍, വെല്‍ മെയ്ഡ് 51 റണ്‍സിന് ശേഷം ഒരു സോഫ്റ്റ് ഡിസ്മിസ്സലില്‍ പുറത്തായി പോകുന്ന കോഹ്ലിയെകുറിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിന്തിക്കാനെ ആവില്ലായിരുന്നു. പന്തും, ശ്രേയസും, സൂര്യയുമടങ്ങിയ മദ്ധ്യനിര ഒന്ന് സെറ്റ് ആവുന്ന വരെയെങ്കിലും, ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കുന്ന കോഹ്ലിയിലെ ആ ഇമ്പാക്ട് പ്ലെയറിനെ, ആ ചെയ്‌സിംഗ് വിസാര്‍ഡിനെ, ടീം ഇന്ത്യയ്ക്ക് ആവശ്യമുണ്ട്.

Harbhajan Singh issues warning to Virat Kohli: 'When you are captain you  don't worry about selection', Sports News | wionews.com

ഉപ്പലില്‍ സച്ചിന്‍ കളിച്ചത് പോലെ ഒരു ഇന്നിങ്‌സ് കളിച്ചുകൊണ്ട് തിരിച്ചു വരുന്ന കോഹ്ലിക്കായി കാത്തിരിക്കുന്നു…. Time is running away… Prove the world you are not finished…

Latest Stories

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ