അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ടൂർണമെന്റിൽ ഉടനീളം മോശമായ പ്രകടനം നടത്തിയ അഭിഷേക് ശർമ്മ അവസാന മത്സരത്തിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 21 പന്തിൽ 51 റൺസാണ് താരം നേടിയത്. ഇപ്പോഴിതാ അഭിഷേക് ശർമയെ എന്തുകൊണ്ടാണ് ടീം പിന്തുണച്ചതെന്ന് വ്യക്തമാക്കി സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീർ.

റൺസിനപ്പുറം ഒരു കളിക്കാരന്‍ ടീമിലുണ്ടാക്കുന്ന സ്വാധീനത്തിനും വിശ്വാസത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. 20 പന്തില്‍ 20 റണ്‍സ് എടുക്കുന്നതിനേക്കാള്‍ ആക്രമിച്ചു കളിച്ച് പുറത്താകുന്നതിനെയാണ് ഒരു പരിശീലകന്‍ എന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നും കൂടുതല്‍ അ​ഗ്രസീവായി കളിക്കണമെന്ന് മാത്രമാണ് താൻ അഭിഷേകിന് നൽകിയ നിര്‍ദ്ദേശമെന്നും ഗംഭീര്‍ പറഞ്ഞു.

‘പ്രതീക്ഷയുടെ പേരിലല്ല മറിച്ച് വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പുറത്താണ് ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഒരാളെ കണ്ടെടുത്താല്‍, നാലോ അഞ്ചോ മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ആ വിശ്വാസം തള്ളിക്കളയാനാവില്ല. അഭിഷേക് ആയാലും മറ്റ് 15 പേരായാലും അവര്‍ക്ക് പൂര്‍ണ പിന്തുണ ഞങ്ങള്‍ നല്‍കും’, ഗംഭീര്‍ പറഞ്ഞു.

Latest Stories

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി