'ടി-20 ഫൈനലിൽ ഞങ്ങൾക്ക് അവന്മാരെ കിട്ടണം'; സൂര്യകുമാർ യാദവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അടുത്ത വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇത്തവണ ശ്രീലങ്കയും ഇന്ത്യയുമാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 7 ന് അമേരിക്കയുമായാണ്. ഇന്ത്യയുടെ രണ്ടാം മത്സരം ഫെബ്രുവരി 12 ന് നമീബിയയ്‌ക്കെതിരെയും മൂന്നാം മത്സരം ഫെബ്രുവരി 15 ന് ഇന്ത്യയും പാകിസ്താനും തമ്മിലും നടക്കും. ടീം ഇന്ത്യ ഫെബ്രുവരി 18 ന് നെതർലാൻഡ്‌സിനെതിരെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കും.

ടി-20 ലോകകപ്പിന്റെ ഫെെനലിൽ ഏത് ടീമിനെ നേരിടണമെന്നാണ് ആ​ഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പാകിസ്ഥാൻ, ന്യുസിലാൻഡ്, ഇംഗ്ലണ്ട് എന്നി ടീമുകളെ മറികടന്ന് ഓസ്‌ട്രേലിയയെ ഫൈനലിൽ നേരിടാനാണ് ആഗ്രഹിക്കുന്നതെന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്.

ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് സൂര്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാൽ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായ രോഹിത് ശർമയോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ, “ഫൈനലിൽ ഇന്ത്യയെ ആര് നേരിടുന്നു എന്നത് പ്രശ്നമല്ല. ഇന്ത്യ ടീം കിരീടം നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നായിരുന്നു മറുപടി.

Latest Stories

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്