CSK UPDATES: കുറെ മത്സരങ്ങൾ തോറ്റു, ആ ഒരു കാര്യം ശരിയാകുന്നില്ലെങ്കിൽ അടുത്ത സീസണിൽ നോക്കാം: എം എസ് ധോണി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈക്കായി രോഹിത് ശർമ്മയും, സൂര്യകുമാർ യാദവും തിളങ്ങി. രോഹിത് 45 പന്തുകളിൽ നിന്നായി 4 ഫോറും 6 സിക്സറുമടക്കം 76* റൺസ് നേടി. സൂര്യകുമാർ ആകട്ടെ 30 പന്തുകളിൽ നിന്നായി 6 ഫോറും 5 സിക്സറുമടക്കം 68* റൺസാണ് നേടിയിരിക്കുന്നത്.

മുംബൈക്കതിരെ ചെന്നൈ 177 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിരുന്നു. ചെന്നൈക്കായി രവീന്ദ്ര ജഡേജ 35 പന്തുകളിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 53 റൺസ് നേടി. കൂടാതെ ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 4 സിക്‌സറും 2 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എം എസ് ധോണി (4) എന്നിവർ നിറം മങ്ങി. മത്സരത്തിലെ തോൽവിക്ക് ശേഷം എം എസ് ധോണി സംസാരിച്ചു.

എം എസ് ധോണി പറയുന്നത് ഇങ്ങനെ:

” നമ്മൾ വിജയിക്കുന്നത് നല്ല ക്രിക്കറ്റ് കളിക്കുന്നതുകൊണ്ടാണ്, അതേ സമയം നമ്മൾ നല്ല ക്രിക്കറ്റ് കളിക്കാത്തപ്പോൾ അതിനെക്കുറിച്ച് അമിതമായി വികാരാധീനരാകാതിരിക്കുകയാണ് വേണ്ടത്. 2020 ഞങ്ങൾക്ക് മികച്ചതായിരുന്നില്ല എന്നാൽ നമ്മൾ ശരിയായ രീതിയിലുള്ള ക്രിക്കറ്റ് കളിക്കുന്നുണ്ടോ ഇലയ്യോ എന്ന് നോക്കുന്നതിലാണ് കാര്യം”

എം എസ് ധോണി തുടർന്നു:

” നമ്മൾ വിജയിക്കേണ്ട എല്ലാ ഗെയിമുകളും മുന്നിലുള്ളതിനാൽ, ഓരോ മത്സരവും ഓരോ മത്സരമായി ഏറ്റെടുക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്, കുറച്ച് തോറ്റാൽ, അടുത്ത വർഷത്തേക്ക് ശരിയായ കോമ്പിനേഷൻ നേടുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം” എം എസ് ധോണി പറഞ്ഞു.

Latest Stories

നിലമ്പൂരില്‍ കൊട്ടിക്കലാശം നാളെ; വ്യാഴാഴ്ച വോട്ടെടുപ്പ്, ആവേശത്തിൽ സ്ഥാനാർത്ഥികൾ

പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

കർഷകർ അപകടത്തിൽ, മാരക കീടനാശിനി തുടർന്നും ഉപയോഗിക്കാൻ ഇന്ത്യ

INDIAN CRICKET: ഗിൽ അല്ല, രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ഇനി ആ സൂപ്പർതാരം, ഹിറ്റ്മാന്റെ സ്ഥാനത്ത് ഇപ്പോൾ‌ താനാണെന്ന് പറഞ്ഞ് യുവതാരം

കേരള ഡിജിപി പട്ടികയിലെ രണ്ടാമനെ സുപ്രധാന പദവിയില്‍ നിയമിച്ച് പ്രധാനമന്ത്രി; രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ 'സെക്രട്ടറി-സെക്യൂരിറ്റി'; മോദിയുടെ എസ്പിജിയുടെ ചുമതലയും

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; കേരളത്തിൽ ഏഴ് മരണം, രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്

ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു

INDIAN CRICKET: വിരമിക്കാൻ ആവശ്യപ്പെട്ടു, ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കേണ്ടെന്ന് പറഞ്ഞു, ഇന്ത്യൻ താരത്തെ കുറിച്ച് വെളിപ്പെടുത്തി കരുൺ നായർ

'പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണം'; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

സാര്‍ നീങ്ക ഹീറോ, നാന്‍ വില്ലന്‍.. 560 സിനിമ ചെയ്തയാളാണ് ഒരു ചാന്‍സ് തരുമോ എന്ന് എന്നോട് ചോദിക്കുന്നത്: മോഹന്‍ലാല്‍