ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024-ലെ മികച്ച നാല് ടീമുകളുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാറ്റ് കമ്മിൻസ് തൻ്റെ പ്രതികരണം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ പേര് ഉറപ്പിച്ച് പറഞ്ഞ കമ്മിൻസ് ബാക്കി മൂന്ന് ടീമുകളുടെ പേര് തിരഞ്ഞെടിക്കാൻ അവതരികയോട് തന്നെ ആവശ്യപ്പെടുക ആയിരുന്നു. എന്നിരുന്നാലും, മറ്റ് മൂന്ന് ടീമുകളെ തിരഞ്ഞെടുക്കാൻ അവൾ നിർബന്ധിച്ചപ്പോൾ, അവൻ നൽകിയ മറുപടി ഇങ്ങനെയാണ് “ഏതെങ്കിലും മൂന്ന്. കാര്യമാക്കേണ്ട,” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഈ ലോകകപ്പിലേക്ക് വരുമ്പോൾ പ്രമുഖ താരങ്ങൾ എല്ലാം ഫോമിൽ കളിക്കുന്നത് അവർക്ക് അനുകൂലമായ ഘടകമാണ്. അതിനാൽ തന്നെ കമ്മിൻസ് പറഞ്ഞതിൽ പ്രത്യേകിച്ച് അതിശയിക്കാൻ ഒന്നുമില്ല എന്നാണ് ആരാധകരും പറയുന്നത്. ഐസിസി ടൂര്ണമെന്റിലേക്ക് വരുമ്പോൾ ഓസ്ട്രേലിയ ബീസ്റ്റ്റ് മോഡിലേക്ക് വരുമ്പോൾ മറ്റ് ടീമുകൾ പേടിക്കണം.

പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, ഡേവിഡ് വാർണർ, ജോഷ് ഹേസൽവുഡ് തുടങ്ങിയവരടങ്ങിയ ടീമിനെ മിച്ചൽ മാർഷ് നയിക്കും. വെറ്ററൻ ബാറ്റർ സ്റ്റീവ് സ്മിത്തിനെ ടൂർണമെന്റിനുള്ള താൽക്കാലിക 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കി. കൂടാതെ, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരം ജെയ്ക് ഫ്രേസർ-മക്ഗുർക്കിനും അവസരം ലഭിച്ചില്ല.

ഓസ്ട്രേലിയ ടി20 ലോകകപ്പ് ടീം

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (WK), ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (WK), ഡേവിഡ് വാർണർ, ആദം സാമ്പ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ