ഞങ്ങൾക്കും ഉണ്ടെടാ സ്വന്തമായി ഒരു ബെൻ സ്റ്റോക്സ്, പുതുപുത്തൻ ഓൾ റൗണ്ടറെ ലഭിച്ച സന്തോഷത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ്; അമേർ ജമാൽ കളിച്ചത് ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന്

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ 313 റൺസിന് പുറത്തായപ്പോൾ അമേർ ജമാൽ എന്ന താരത്തിന്റെ പേര് ആയിരിക്കും ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യം എത്തും. ഒരു ഘട്ടത്തിൽ 250 പോലും എത്തില്ലെന്ന് കരുതിയ പാകിസ്താനെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. 82 റൺ നേടിയപ്പോൾ ഇന്നിങ്സിൽ 9 ബൗണ്ടറികളും 4 മികച്ച സിക്‌സും ഉണ്ടായിരുന്നു.

മുഹമ്മദ് റിസ്‌വാൻ (88), അഗ സൽമാൻ (53) എന്നിവരാണ് 96 -5 എന്ന നിലയിൽ നിന്ന പാകിസ്താനെ കരകയറ്റിയത്. 94 റൺ കൂട്ടുകെട്ട് ചേർത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ശേഷം പെട്ടെന്ന് തന്നെ ഇന്നിംഗ്സ് അവസാനിക്കുമെന്ന് കരുതിയപ്പോഴായിരുന്നു അമേർ പാകിസ്താന്റെ രക്ഷകൻ ആയതും എല്ലാ ഓസ്‌ട്രേലിയൻ ബോളര്മാര്ക്ക് എതിരെ ആഞ്ഞടിച്ച് സ്കോർ ഉയർത്തിയതും.

തന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുന്ന ജമാൽ, മിർ ഹംസയ്‌ക്കൊപ്പം അവസാന വിക്കറ്റിൽ 86 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പാക്കിസ്ഥാന് പൊരുത്തനാകുന്ന സ്കോർ നൽകി. താരത്തിന്റെ ഇന്നിംഗ്സ് ആരാധകർക്ക് ഇടയിൽ വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു.

അതേസമയം, അദ്ദേഹം കളിച്ച എല്ലാ ഷോട്ടുകളിലും ഏറ്റവും മികച്ചത് നഥാൻ ലിയോണിനെതിരായ റിവേഴ്സ് സ്വീപ്പ് സിക്സായിരുന്നു . 74-ാം ഓവറിലെ മൂന്നാം പന്തിൽ റിവേഴ്‌സ് സ്വീപ്പ് ഷോട്ടിലൂടെ ജമാൽ ലിയോയെ സിക്സർ പറത്തി. ഷോട്ട് ലിയോണിനെ പോലും അമ്പരപ്പിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിൽ ഷോട്ടിന്റെ ക്ലിപ്പ് പോസ്റ്റ് ചെയ്യുകയും അടിക്കുറിപ്പ് നൽകുകയും ചെയ്തു, “റിവേഴ്സ് സ്വീപ്പ് സിക്സ്! നീ തമാശ പറയുകയാണോ!”

പാകിസ്ഥാൻറെ ബെൻ സ്റ്റോക്സ് എന്നത് ഉൾപ്പടെ ഒരുപാട് വിശേഷം താരത്തിന് ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്.

Latest Stories

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

രാഷ്ട്രീയ ജീവിതത്തിന് ശേഷം വേദങ്ങളും ഉപനിഷത്തുകളും പുസ്തകങ്ങളും; വിശ്രമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമിത്ഷാ

കീം റാങ്ക് പട്ടിക റദ്ദാക്കിയ സംഭവം; ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫീസ് സേവനങ്ങളുമായി ഇനി തൃശൂരിലും

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; വീണ്ടും വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി

പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

'ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു, മന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ല'; റാവു നര്‍ബീര്‍ സിംഗിനെതിരെ ആരോപണവുമായി മനേസര്‍ മേയര്‍

പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ അഴിമതി ആരോപണം; കണക്കുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

'മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും'; ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ

'മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഞാന്‍ തന്നെ'; സര്‍വേ ഫലം പുറത്തുവിട്ട് ശശി തരൂര്‍; വീണ്ടും വെട്ടിലായി യുഡിഎഫ് നേതൃത്വം