2019 ലോകകപ്പ് ഫൈനൽ ജയിക്കാൻ ഞങ്ങൾക്ക് യാതൊരു അർഹതയും ഇല്ലായിരുന്നു, ഭാഗ്യം കൊണ്ട് മാത്രം കിട്ടിയ കിരീടമാണ് അത്: ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ എയ്‌സ് ബാറ്റർ ജോ റൂട്ട് 2019 ലോകകപ്പിന്റെ വളരെ നാടകീയമായ ഫൈനൽ അനുസ്മരിച്ചു രംഗത്ത് വന്നിരിക്കുന്നു. ഓരോ നിമിഷവും ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ഫൈനലിൽ ഇംഗ്ലണ്ടാണ് വിജയിച്ചത്. മത്സരം സമനിലയിൽ കലാശിച്ചതിന് ശേശഷം സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ചു. ഒടുവിൽ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം ആയ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു. ഇംഗ്ലണ്ട് കപ്പ് നേടിയപ്പോൾ ന്യൂസിലൻറ് മനസ്സ് കീഴടക്കിയെന്ന് അന്നുതന്നെ ആളുകൾ പറഞ്ഞിരുന്നു.

മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കിയത് ചതിയിലൂടെ ആയിരുന്നു എന്നും നന്നായി കളിച്ച കിവീസിനെ ഭാഗ്യം ചതിക്കുക ആയിരുന്നു എന്നും ആളുകൾ പറഞ്ഞു. ഏറ്റവും കൂടുതൽ ബൗണ്ടറിയടിച്ച ടീം ജയിക്കുമ്പോൾ അതിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അവസാന ഓവറിൽ പിറന്ന എക്സ്ട്രാ റൺസും ഓവർ ത്രോയും ഉൾപ്പടെ ആളുകളുടെ മനസിലേക്ക് വരും.

ജോ റൂട്ട് ഈ സംഭവങ്ങൾ അനുസ്മരിക്കുകയും താൻ കണ്ടത് അവിശ്വസനീയമായ കാര്യങ്ങൾ ആയിരുന്നു എന്നും പറയുകയാണ് ഇപ്പോൾ. 30 പന്തിൽ 7 റൺസ് മാത്രം നേടിയ ശേഷം കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ പുറത്തായതിനാൽ റൂട്ടിന് ശുഭകരമായ ഫൈനൽ ഉണ്ടായില്ല എന്നും ശ്രദ്ധിക്കണം.

“ഒരു ഇംഗ്ലണ്ട് കളിക്കാരനെന്ന നിലയിൽ ഞാൻ കളിച്ച ഏറ്റവും നിരാശാജനകമായ ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോൾ അതേക്കുറിച്ച് നമ്മൾ സംസാരിക്കും. ആ ഫൈനൽ ജയിക്കാൻ ഞങ്ങൾക്ക് യാതൊരു അർഹതയും ഇല്ലായിരുന്നു. ചിലപ്പോൾ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായി വരും. അതുകൊണ്ട് നിങ്ങൾ ജയിക്കും ”ലോകകപ്പ് ഫൈനലിനെക്കുറിച്ച് ടെലിഗ്രാഫിനോട് സംസാരിക്കവെ ജോ റൂട്ട് പറഞ്ഞു.

അഹമ്മദാബാദിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. 2019 ലോകകപ്പിലെ രണ്ട് ഫൈനലിസ്റ്റുകൾ വീണ്ടും കൊമ്പുകോർക്കും എന്നൊരു പ്രത്യേകതയും ഉണ്ട്. എന്തായാലും ഇത്തവണ ബൗണ്ടറി കൗണ്ട് റൂൾ ഇല്ല. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിന് ശേഷം ഐസിസി ബൗണ്ടറി കൗണ്ട് നിയമം എടുത്തുകളഞ്ഞു. ഇനി സൂപ്പർ ഓവർ ടൈ ആയാൽ വിജയികളെ നിർണ്ണയിക്കാൻ ടീമുകൾ മറ്റൊരു സൂപ്പർ ഓവർ കളിക്കും.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്