മഴയെത്തിയപ്പോള്‍ 'നിലവിളിച്ച്' രോഹിത്ത്, പിന്നീട് സംഭവിച്ചത്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയതോടെ രോഹിത്ത് ശര്‍മ്മ ഓപ്പണറെന്ന നിലയില്‍ തന്റെ ഇടം ടീം ഇന്ത്യയില്‍ സിമന്റിട്ട് ഉറപ്പിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഡയ്ന്‍ പീറ്റിനെതിരെ സിക്സ് നേടികൊണ്ടാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്.

എന്നാല്‍ സെഞ്ച്വറിയിലേക്ക് സിക്‌സ് പായിക്കും മുമ്പ് കളിക്കളത്ത്ില്‍ രസകരമായ ഒരു സംഭവം നടന്നു. 45ാം ഓവറിലായിരുന്നു സംഭവം.

മഴയെ തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ച് മൂടാനായി ഒരുങ്ങിയിരിക്കുകയായിരുന്നു. ഓവറിലെ മൂന്നാം പന്ത് നേരിടുന്നത് അജിന്‍ക്യ രഹാനെ. എന്നാല്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുമെന്ന അവസ്ഥയായി.

നേരിയ മഴ പെയ്ത് തുടങ്ങിയതോടെ നോണ്‍സ്ട്രൈക്കില്‍ നിരാശനായി നില്‍ക്കുന്ന രോഹിത്തിനെയാണ് കണ്ടത്. അദ്ദേഹം മുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു “ഇപ്പോള്‍ പെയ്യരുത്… ഇപ്പോള് പെയ്യരുത്…” എന്നിങ്ങനെ. എന്നാല്‍ അടുത്ത പന്തില്‍ രോഹിത്തിന് സ്ട്രൈക്ക് ലഭിച്ചു. കിട്ടിയ അവസരം രോഹിത്ത് മുതലെടുത്തു. ലോങ്ഓഫിലൂടെ ഒരു സിക്സ്. താരത്തിന്റെ സെഞ്ച്‌ലറി പിറന്നു.

രസകരമായ വീഡിയോ കാണാം.

മത്സരം ഒന്നാം ദിവസം മഴമൂലം 58 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. 117 റണ്‍സുമായി രോഹിത്തും 83 റണ്‍സുമായി രഹാനയുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തി്ല്‍ 224 റണ്‍സാണ് ഇന്ത്യ ആദ്യ ദിവസം സ്വന്തമാക്കിയത്.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്