'ഓഫ് സൈഡിലെ ദേവത', ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വാഴ്ത്തി വസീം ജാഫര്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ പ്രഥമ ഡേ- നൈറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയക്കെതിരെ മിന്നിത്തിളങ്ങിയ ഓപ്പണിംഗ് ബാറ്റര്‍ സ്മൃതി മന്ദാനയെ പുകഴ്ത്തി മുന്‍ താരം വസീം ജാഫര്‍. മന്ദാന ഓഫ്‌സൈഡിലെ ദേവതയാണെന്ന് ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയാണ് ഓഫ്‌സൈഡിലെ ദൈവം എന്നു വിളിക്കുന്നത്. അതിനെ അനുസ്മരിപ്പിച്ചുകൊണ്ടാണ് മന്ദാനയ്ക്ക് ജാഫര്‍ പുതിയ വിശേഷണം നല്‍കിയത്.

ഓഫ് സൈഡിലെ ദേവത… ആദ്യ ടെസ്റ്റ് സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍ സ്മൃതി മന്ദാന. ഇനിയും വരാനുള്ള ഒരു പാട് സെഞ്ച്വറികളില്‍ ഒന്നമത്തേത്. നന്നായി കളിച്ചു- വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. ബിസിസിഐയും മുന്‍താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയ വഴി മന്ദാനയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ഓസീസ് വനിതകള്‍ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 127 റണ്‍സാണ് മന്ദാന കുറിച്ചത്. 22 ബൗണ്ടറികളും ഒരു സിക്‌സും മന്ദാനയുടെ മനോഹരമായ ഇന്നിംഗ്‌സിന് തോരണം ചാര്‍ത്തി. ടെസ്റ്റില്‍ മന്ദാനയുടെ കന്നി ശതകമാണിത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്നതടക്കമുള്ള നിരവധി റെക്കോഡുകള്‍ മന്ദാന സ്വന്തം പേരിലെഴുതിച്ചേര്‍ക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ