കന്നി വിക്കറ്റ് തന്നെ അമ്പരപ്പിച്ച് വാഷിംഗ്ടണ്‍

മൊഹാലി: ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച യുവതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീം ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചില്ല. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ കന്നിവിക്കറ്റ് സ്വന്തമാക്കി സുന്ദര്‍ വരവറിയിച്ചു.

ലങ്കന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ ലഹിരു തിരിമന്നയാണ് സുന്ദറിന്റെ ആദ്യ ഇര. മാത്യൂസിനൊപ്പം മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ച തിരിമന്നയുടെ ഓഫ് സ്റ്റമ്പ് സുന്ദര്‍ പിഴുതെടുക്കുകയായിരുന്നു. റിവേഴ്‌സ് സ്വീപ് ഷോട്ടിന് ശ്രമിച്ചതാണ് ലങ്കന്‍ താരത്തിന് തിരിച്ചടിയായത്.

ആദ്യ അന്താരാഷ്ട്ര മത്സരമാണെന്നതിന്റെ സമ്മര്‍ദമില്ലാതെയാണ് സുന്ദര്‍ കളിച്ചത്. ഇത് തന്നെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടറെ വ്യത്യസ്തനാക്കുന്നത്. മത്സരത്തില്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് സുന്ദര്‍ ഒരുവിക്കറ്റ് വീഴ്ത്തിയത്.

18 വയസ് പിന്നിട്ട് 69 ദിവസം മാത്രം കഴിഞ്ഞ സുന്ദര്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ്. കുല്‍ദീപ് യാദവിന് പകരക്കാരനായി ആദ്യ ഇലവനിലിറങ്ങിയ സുന്ദറിനെ ക്യാപ് നല്‍കി രവി ശാസ്ത്രിയാണ് ടീമിലേക്ക് സ്വാഗതം ചെയ്തത്

(സുന്ദറിന്‍ ആദ്യ വിക്കറ്റ് കാഴ്ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Latest Stories

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ആ പൊന്‍ചിരി മാഞ്ഞു, വിട പറഞ്ഞ് കവിയൂര്‍ പൊന്നമ്മ; സംസ്‌കാരം നാളെ

കുളിക്കാറില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം ദേഹത്ത് തളിക്കും; ഭര്‍ത്താവിന്റെ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാമില്‍; ചാറ്റ് ബോട്ടിലൂടെ ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ വില്‍പ്പനയ്ക്ക്

ആടിത്തിമിര്‍ത്ത് വിനായകന്‍, തീപ്പൊരിയായി 'കസകസ' ഗാനം; ട്രെന്‍ഡിംഗായി തെക്ക് വടക്ക്

പൊന്നമ്മയുടെ ക്രൂര വേഷങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മലയാളി; അത്രമാത്രം അവര്‍ സ്‌നേഹിച്ച അമ്മ മനസ്

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

ഇനി മുദ്രപ്പത്രമൊന്നും വേണ്ട 'ഇ-സ്റ്റാമ്പ്' മാത്രം; ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മേൽനോട്ട ചുമതല, ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണം

ശിവ രാജ്കുമാറിനെ തൊഴുത് കാല്‍ തൊട്ട് വന്ദിച്ച് ആരാധ്യ; വീഡിയോ വൈറല്‍, ഐശ്വര്യയ്ക്ക് കൈയ്യടി