ഇരട്ടത്താപ്പ് ഇത്രയും വേണമായിരുന്നോ ഗംഭീർ, ഇന്നലെ കാണിച്ച പ്രവർത്തി മോശമായി പോയി; കട്ടകലിപ്പിൽ ആരാധകർ

2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ മുഹമ്മദ് സിറാജിന് മുന്നിൽ ഹർഷിത് റാണയെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യൻ സെലക്ടർമാരോടും മാനേജ്‌മെൻ്റിനോടും കട്ടകലിപ്പിൽ ആരാധകർ. 15 അംഗ ടീമിൽ ആദ്യം ഇടം നേടിയ ജസ്പ്രീത് ബുംറ പരിക്കുപറ്റി പുറത്തായതിനാലാണ് പകരക്കാരനെ ടീമിന് കണ്ട് പിടിക്കേണ്ടി വന്നത്.

ബുംറയ്ക്ക് പകരക്കാരനായി ഹർഷിത് റാണയെ തിരഞ്ഞെടുത്ത് ബിസിസിഐ ചൊവ്വാഴ്ച പുതുക്കിയ ടീമിനെ പ്രഖ്യാപിച്ചു. ഇത് കൂടാതെ സ്പിന്നർ വരുൺ ചക്രവർത്തി യശസ്വി ജയ്‌സ്വാളിന് പകരക്കാരനായി എത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് ഹർഷിത് റാണ തൻ്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 7.19 എന്ന എക്കോണമിയിൽ റൺസ് വഴങ്ങി രണ്ട് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് വീഴ്ത്തി.

ഈ വിഷയത്തിൽ X-ലെ ചില പ്രതികരണങ്ങൾ ഇതാ:

” ഹർഷിത് റാണയെ സിറാജിന് പകരം തിരഞ്ഞെടുത്തു, അതേസമയം വരുണും ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് അക്‌സർ, ജഡേജ, സുന്ദർ, കുൽദീപ് എന്നിവരുണ്ട്. ഈ ദിവസങ്ങളിലെ ബിസിസിഐ ടീം മീറ്റിംഗുകളിൽ ആർക്കാണ് എല്ലാ ശക്തിയും ഉള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നത് വളരെ വ്യക്തമാണ്. സിറാജ് ടീമിലെത്താതിരുന്നത് ഗംഭീർ ഉള്ളതുകൊണ്ടാണ്” ഒരു ആരാധകൻ എഴുതി.

“സിറാജ് ഇപ്പോൾ ഫോമിൽ അല്ല എന്നുള്ളത് സത്യമാണ്. എന്നാൽ അവൻ ഹർഷിതിനേക്കാൾ മിടുക്കനാണ്. ടീമിൽ അവനൊരു സ്ഥാനം അർഹിച്ചിരുന്നു.” ഒരു ആരാധകൻ എഴുതി.

” കൊൽക്കത്തയുടെ ഭാഗമായ രണ്ട് താരങ്ങളാണ് ഇരുവരും. ഗംഭീറിന്റെ ഇഷ്ട പ്രകാരമാണ് ഇരുവരും ടീമിൽ വന്നത്. ”

Latest Stories

ബലാത്സംഗ കേസ്; റാപ്പര്‍ വേടന്റെ വീട്ടില്‍ പരിശോധന, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിൻറെ പ്രതിനിധികൾ ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍