ക്രിക്കറ്റില്‍ എന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, ഇനി 'നല്ല കുട്ടി': ഡേവിഡ് വാര്‍ണര്‍

ഇന്ത്യന്‍ താരങ്ങള്‍ തനിക്കെതിരെ “സ്ലെഡ്ജിംഗ്” ശ്രമങ്ങള്‍ നടത്തിയാലും ശാന്തനായി തന്നെ അതിനെ നേരിടുമെന്ന് ഓസീസ് ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റില്‍ തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ഇനി കഴിയുന്നിടത്തോളം കാലം നല്ല രീതിയില്‍ ബാറ്റ് ചെയ്യാനാണ് ശ്രമമെന്നും വാര്‍ണര്‍ പറഞ്ഞു.

“വികാരങ്ങള്‍ അടക്കിവെച്ച് അത് ക്രിക്കറ്റില്‍ കാണിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇന്ത്യന്‍ താരങ്ങള്‍  “സ്ലെഡ്ജിംഗ്” ശ്രമങ്ങള്‍ നടത്തിയാലും ശാന്തനായി കളിക്കാനാണു ശ്രമിക്കുക. എനിക്ക് ഇപ്പോള്‍ 34 വയസ്സായി. മുപ്പതുകളിലായതു കൊണ്ടുതന്നെ ക്രിക്കറ്റില്‍ എന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. കഴിയുന്നിടത്തോളം കാലം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനാണു ശ്രമിക്കുന്നത്.”

India vs Australia 2017: David Warner Overtakes Virat Kohli With Record Century - CricketAddictor

“കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷം അച്ചടക്കം കൊണ്ടുവരുന്നതിനാണു ശ്രമിച്ചത്. ക്ഷമ പഠിച്ചതിനു പിന്നില്‍ എന്റെ കുട്ടികള്‍ക്കും പങ്കുണ്ട്. ഞങ്ങള്‍ക്കെതിരെ കളിക്കാന്‍ രോഹിത് ശര്‍മയില്ലാത്തത് ഇന്ത്യയ്ക്കു വന്‍ തിരിച്ചടിയാണ്. കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ക്രിക്കറ്റ് തന്ത്രങ്ങളില്‍ നല്ല അറിവുള്ള താരമാണ് അജിന്‍ക്യ രഹാനെ. സമാധാനത്തോടെ കളിക്കുകയെന്നതാണു രഹാനെയുടെ രീതി” വാര്‍ണര്‍ പറഞ്ഞു.

Aaron Finch, David Warner smash centuries as Australia thrash India by 10 wickets in 1st ODI- The New Indian Express

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. വഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും.

Latest Stories

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി