“ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി”; ഏകദിനത്തിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് വെളിപ്പെടുത്തി സെവാഗ്

2007-08 ൽ ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായതിന് ശേഷം ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി വെളിപ്പെടുത്തി വീരേന്ദർ സെവാഗ്. വൈകാരികമായ ഒരു തീരുമാനമെടുക്കുന്നതിനുപകരം കളി തുടരാൻ സച്ചിൻ ടെണ്ടുൽക്കർ തന്നോട് പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വിജയിച്ച 2011 ലോകകപ്പിൽ സെവാ​ഗ് അം​ഗമായിരുന്നു.

“2007-08 ൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങൾക്ക് ശേഷം എം.എസ്. ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി. കുറച്ചു കാലത്തേക്ക് എനിക്ക് അവസരം ലഭിച്ചില്ല. പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ കഴിയുന്നില്ലെങ്കിൽ, അമ്പത് ഓവർ ഫോർമാറ്റിൽ കളിക്കുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ കരുതി,” അദ്ദേഹം പറഞ്ഞു.

“എന്റെ ചിന്താ പ്രക്രിയയെക്കുറിച്ച് ഞാൻ സച്ചിൻ ടെണ്ടുൽക്കറോട് പറഞ്ഞു. ഞാൻ ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ അത് കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ വൈകാരിക തീരുമാനങ്ങൾക്ക് സച്ചിൻ അനുകൂലമായിരുന്നില്ല. അടുത്ത മൂന്ന് പരമ്പരകളിൽ ഞാൻ കളിക്കുകയും ധാരാളം റൺസ് നേടുകയും ചെയ്തു. ഞാൻ 2011 ലോകകപ്പ് കളിച്ചു, ഞങ്ങൾ വിജയിക്കുകയും ചെയ്തു,” സെവാ​ഗ് പരഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ