INDIA VS PAKISTAN: അവന്മാരെ കിട്ടിയാൽ അടിച്ചാണ് ശീലം, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്; നായയയുടെ വാൽ...; കുറിപ്പ് ചർച്ചയാകുന്നു

വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്ഥാൻ വീണ്ടും പ്രകോപനം ആവർത്തിച്ചതിന് പിന്നലെ ശത്രു രാജ്യത്തെ വിമർശിച്ച് വിരേന്ദർ സെവാഗ് രംഗത്ത്. നായയുടെ വാല് കുഴലിലിട്ടാലും വളഞ്ഞുതന്നെയിരിക്കുമെന്നായിരുന്നു സെവാഗിൻറെ എക്സ് പോസ്റ്റ്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയുള്ള ആശ്വാസം ജനങ്ങൾക്ക് ഇടയിൽ വന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പാകിസ്ഥാൻ പ്രകോപനവുമായി എത്തിയത്.

മുമ്പ് മെയ് 8 ആം തിയതി സാഹചര്യങ്ങൾ വളരെ മോശമായി തുടരുന്നതിനിടെ രൂക്ഷമായ ഭാഷയിൽ പാകിസ്താനെ പരിഹസിച്ച വീരു രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാൻ യുദ്ധം തെരഞ്ഞെടുത്തത് അവർക്ക് നിശബ്ദത പാലിക്കാൻ അവസരം ലഭിച്ചപ്പോഴാണ്. അവരുടെ തീവ്രവാദ സ്വത്തുക്കൾ സംരക്ഷിക്കാൻ അവർ ആക്രമണം അഴിച്ചുവിട്ടു, അവർക്ക് നമ്മുടെ സൈന്യം ഏറ്റവും ഉചിതമായ രീതിയിൽ മറുപടി നൽകും, പാകിസ്ഥാൻ ഒരിക്കലും മറക്കാത്ത രീതിയിൽ എന്നായിരുന്നു സെവാഗ് പോസ്റ്റ് ചെയ്തത്.

എന്തായാലും നിലവിൽ അതിർത്തിയിൽ സ്ഥിഗതികൾ ശാന്തമായി തുടരുമ്പോഴും ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. കശ്മീരിലെ അടക്കം ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടർന്നു. അതിർത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അർധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിർത്തി മേഖലകൾ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിർത്തൽ കരാറിൽ നിർണായകമാണ്.

ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ വെടിവെച്ചിട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ പൂർണ ബ്ലാക് ഔട്ട് ഏർപ്പെടുത്തിയിരുന്നു. ജനങ്ങളോട് വീടിനു പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി