'വിരാട് കോഹ്ലി ആ താരങ്ങളെ അടിക്കാൻ ചെന്നു, അവന്മാർ അത്രയും മോശമായ പ്രവർത്തിയാണ് കാണിച്ചത്'; വമ്പൻ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി.

ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് കാര്യത്തിൽ വിരാട് കോഹ്ലി എത്രമാത്രം ശ്രദ്ധ കൊടുത്തിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. മടിയന്മാരായിട്ടുള്ള തന്റെ സഹതാരങ്ങളെ വിരാട് കോഹ്‌ലി തല്ലാനോങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

“കോഹ്‌ലിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ നിങ്ങള്‍ക്ക് മടിയുണ്ടെങ്കില്‍ അദ്ദേഹം വളരെ പെട്ടെന്ന് കണ്ടുപിടിക്കും. രണ്ടാം റണ്ണിനായി നിങ്ങള്‍ ഓടുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ കിതയ്ക്കുന്നുണ്ടാവും. കോഹ്‌ലി മൂന്നാം റണ്ണിന് ഓടുമ്പോള്‍ നിങ്ങള്‍ അപ്പോഴും രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. അപ്പോള്‍ തന്നെ വിരാട് നിങ്ങളോട് പറയുന്നത് ‘ആ ജിമ്മില്‍ പോയി ട്രെയിനിങ്ങ് തുടങ്ങൂ, എന്നിട്ട് ഫിറ്റാവൂ’ എന്നായിരിക്കും” ശാസ്ത്രി പറഞ്ഞു.

“പലപ്പോഴും എനിക്ക് കോഹ്‌ലിയെ ശാന്തനാക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബാറ്റര്‍ ഔട്ടാകുമ്പോള്‍ കോഹ്ലി ഉടനെ സീറ്റില്‍ നിന്നും ചാടി എഴുന്നേല്‍ക്കും. ഞാനാണ് അടക്കി ഇരുത്തുന്നത്. അവന്‍ വിക്കറ്റിന്റെ അടുത്തുള്ളപ്പോള്‍ അങ്ങോട്ട് പോകേണ്ട ഇങ്ങ് വന്ന് ബൗണ്ടറി ലൈന്‍ ഒന്ന് കഴിയട്ടെ എന്ന് ഞാന്‍ പറയും. ചൂടുള്ള തകരമേല്‍ക്കൂരയില്‍ പെട്ട പൂച്ചയെ പോലെയാണ് കോഹ്‌ലി. ദേഷ്യം വന്നാല്‍ ആരെയും എപ്പോഴും അടിക്കാന്‍ തയ്യാറായിരിക്കും. അതാണ് വിരാട് കോഹ്‌ലി” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി