RCB VS PKBS: ആ കൊച്ച് പയ്യനോട് അത് വേണ്ടായിരുന്നു, മുഷീർ ഖാനെ കളിയാക്കി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഐപിഎല്ലിൽ ഇന്നലെ നടന്ന ഏകപക്ഷിയ പോരിൽ വമ്പൻ ജയം നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇതോടെ 9 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ ഐപിഎൽ ഫൈനലിലെത്തി. ലീഗിൽ മികച്ച പ്രകടനം നടത്തിയ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകർത്താണ് ആർസിബി ഫൈനലിലെത്തിയത്. അർദ്ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനമാണ് ആർസിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിർത്തി ആർസിബി മറികടന്നു.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തത് മുതൽ ബെംഗളൂരുവിന് അനുകൂലമായിട്ടാണ് കാര്യങ്ങൾ പോയത്. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, സുയാഷ്‌ ശർമ്മ തുടങ്ങി പന്തെറിഞ്ഞ എല്ലാ ആർസിബി ബോളർമാരും മികവ് കാണിച്ചപ്പോൾ ശ്രേയസ് അയ്യർക്കും കൂട്ടർക്കും ഉത്തരമൊന്നും ഇല്ലായിരുന്നു. കൃത്യമായ സമയത്തുള്ള ബോളിങ് മാറ്റങ്ങളും ഫീൽഡിങ് തന്ത്രങ്ങളുമായി നായകൻ രജത് പടിദാറും മികവ് കാണിച്ചു.

മത്സരത്തിൽ ആർസിബി ജയിച്ചെങ്കിലും സൂപ്പർ താരം വിരാട് കോഹ്‌ലി പഞ്ചാബിന്റെ യുവ താരം മുഷീർ ഖാനെതിരെ മോശം പരാമർശം നടത്തി വിവാദത്തിൽ ആയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച മുഷീർ ഇറങ്ങിയപ്പോൾ കോഹ്‌ലി മുഷീറിനെതിരെ മോശം പരാമർശം നടത്തിയ വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കോഹ്‌ലി മുഷീറിനെ “വാട്ടർബോയ്” എന്ന് വിളിച്ചതായും, ആദ്യ പന്ത് നേരിടാൻ തയ്യാറെടുക്കുമ്പോൾ “യേ പാനി പിലാത ഹേ” (“ഈ ആൾ അല്ലെ വെള്ളം കൊണ്ടുപോകുന്ന താരം”) എന്ന് പറഞ്ഞതായും അവകാശപ്പെട്ടു. ഈ ക്ലിപ്പ് ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ” ഒരു കൊച്ച് പയ്യനെ സ്ലെധേ ചെയ്തിട്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്”, ” ഇതൊന്നും അത്ര മികച്ചത് അല്ല” തുടങ്ങി താരത്തെ വിമർശിച്ച് ആളുകൾ എത്തുന്നുണ്ട്.

മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഒപ്പം കൂട്ടിയ മുഷീറിനെ ഇംപാക്റ്റ് സബ് ആയി ആണ് അവർ ഇറക്കിയത് . സമ്മർദ്ദത്തിൽ അദ്ദേഹം ബുദ്ധിമുട്ടി. ആർ‌സി‌ബി ലെഗ് സ്പിന്നർ സുയാഷ് ശർമ്മയുടെ പന്തിൽ പുറത്തായ അദ്ദേഹത്തിന് റൺ ഒന്നും നേടാനായില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി