ഓഗസ്റ്റിൽ ഇന്ത്യയ്ക്കായി കോഹ്‌ലിയും രോഹിത്തും കളിക്കും!!, ആരാധകരെ നിരാശരാക്കാതെ ബിസിസിഐ

ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ വൈറ്റ്-ബോൾ പരമ്പര മാറ്റിവെച്ചതോടെ ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനം നടത്താൻ ഇന്ത്യ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിൽ മൂന്ന് ഏകദിനങ്ങളും ടി20 ഐ മത്സരങ്ങളും കളിക്കാൻ തീരുമാനിച്ചിരുന്നു. പരമ്പര ഇപ്പോൾ 2026 സെപ്റ്റംബറിറിലേക്ക് മാറ്റിയിരിക്കുകായാണ്.

ശ്രീലങ്ക ക്രിക്കറ്റ് ഇന്ത്യയ്‌ക്കെതിരെ മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങൾ കളിക്കാൻ തയ്യാറാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടക്കാനിരുന്ന ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ചത് ശ്രീലങ്കയ്ക്കും ഇങ്ങനെ ഒരു പരമ്പര നടത്താൻ സാഹചര്യങ്ങൾ അനുകൂലമാക്കുന്നു. ടെസ്റ്റിൽനിന്നും ടി20യിൽ നിന്നും വിരമിച്ച വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും തിരിച്ചുവരവിന് ഇത് വഴിയൊരുക്കും.

“ഞങ്ങളുടെ കൈവശം ചില നിർദ്ദേശങ്ങളുണ്ട്, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാം പരിശോധിക്കുകയാണ്. ആ കാലയളവിൽ മുൻകൂർ പ്രതിബദ്ധതകളില്ലാത്തതിനാൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ തയ്യാറായ ചില ക്രിക്കറ്റ് ബോർഡുകളുണ്ട്,” ഒരു സ്രോതസ്സ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിന്റെ വേദി മാറ്റണമെന്ന് ബിസിസിഐയും ആഗ്രഹിക്കുന്നു. 24 ന് ധാക്കയിൽ ഇത് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ അസ്വസ്ഥതകൾ കാരണം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അതിൽ പങ്കെടുക്കാൻ തയ്യാറല്ല.

യുഎഇയിൽ ഏഷ്യാ കപ്പിൽ കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ബിസിസിഐ ഇന്ത്യൻ സർക്കാരിൽ നിന്ന് അനുമതി തേടും. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കുന്നതിനാൽ ഈ വർഷത്തെ പതിപ്പ് ടി20 ഫോർമാറ്റിലാണ് നടത്തുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ