2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്ഥാൻ നിരാശാജനകമായ രീതിയിൽ പുറത്തായതിന് പിന്നാലെ ബാബർ അസം വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഏറ്റുവാങ്ങിയത്. ആതിഥേയ രാഷ്ട്രമായിട്ടും, ന്യൂസിലൻഡിനോടും ഇന്ത്യയോടും തുടർച്ചയായ തോൽവികൾക്ക് ശേഷം പാകിസ്ഥാൻ നേരത്തെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരം മഴ ആകട്ടെ മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. അതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിട്ടാണ് പാകിസ്ഥാൻ പോരാട്ടം അവസാനിപ്പിച്ചത്.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ആ നേട്ടം കൊണ്ട് ടീമിന് ഒരു ഗുണവും ഉണ്ടായില്ല. അതിനാൽ തന്നെ ആ ഇന്നിങ്സിന് വിമർശനം ധാരാളമായി കേൾക്കുകയാണ് ചെയ്തത്. ശേഷം ഇന്ത്യക്ക് എതിരെ നല്ല തുടക്കമൊക്കെ കിട്ടിയിട്ടും അതിനെ ഒരു വലിയ സ്കോറാക്കി മാറ്റുന്നതിൽ താരം പരാജയപെട്ടു.
പാക്കിസ്ഥാൻ്റെ ഭാഗത്ത് നിന്ന്മോ ശം പ്രകടനം ഉണ്ടായിരുന്നിട്ടും, മുൻ കളിക്കാരനും പരിശീലകനുമായ മൊഹ്‌സിൻ ഖാൻ ചില വെളിപ്പെടുത്തലുകൾ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ബാബറിനെയും വിരാട് കോഹ്‌ലിയെയും അദ്ദേഹം താരതമ്യം ചെയ്തു. തൻ്റെ 51-ാം ഏകദിന സെഞ്ച്വറി നേടിയ കോഹ്‌ലി ആണ് പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം ഒരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
ARY ന്യൂസിനോട് സംസാരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും ബാബർ അസമും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു “ഞാൻ വ്യക്തമായി പറയട്ടെ- ബാബർ അസമുമായി താരതമ്യപ്പെടുത്തുമ്പോൾ വിരാട് കോഹ്‌ലി ഒന്നുമല്ല; അവൻ പൂജ്യനാണ്. എന്നാൽ പ്രധാന വിഷയം അതല്ല. പൂർണ്ണമായും തകർന്ന പാകിസ്ഥാൻ ക്രിക്കറ്റാണ് യഥാർത്ഥ പ്രശ്നം. ആസൂത്രണമോ ശരിയായ തന്ത്രമോ ഒന്നും അവന് ഇല്ല. ”അദ്ദേഹം പറഞ്ഞു.
ടൂർണമെൻ്റിൽ ഇതുവരെ 133 റൺസ്, ഒരു സെഞ്ച്വറി ഉൾപ്പെടെ നേടിയ കോഹ്‌ലിയുടെ ഫോം ശ്രദ്ധേയമാണ് . അതിനാൽ തന്നെ മൊഹ്‌സിൻ്റെ പരാമർശം പലരെയും അത്ഭുതപ്പെടുത്തുന്നു.