26 വര്‍ഷം പഴക്കമുള്ള പാക് താരത്തിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമോ; ക്വീന്‍സ് പാര്‍ക്കിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തതിനാലും ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പരയാണിതെന്നതിനാലും രണ്ടാം മത്സരവും മഴയില്‍ തടസപ്പെടില്ലെന്ന പ്രത്യാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്.

ഇന്നത്തെ മത്സരത്തില്‍ 19 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോഹ്ലിയുടെ പേരിലാകും. നിലവില്‍ പാക് ഇതിഹാസ താരം ജാവേദ് മിയാന്‍ ദാദിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 64 ഇന്നിംഗ്‌സുകളില്‍ നിന്ന് 1930 റണ്‍സ് നേടിയാണ് മിയാന്‍ ദാദ് 26 വര്‍ഷമായി ഈ റെക്കോര്‍ഡ് കൈവശം വയ്ക്കുന്നത്.

അതേ സമയം വെറും 33 ഇന്നിംഗ്‌സുകളില്‍ നിന്ന് 1912 റണ്‍സാണ് വിന്‍ഡീസിനെതിരെ കോഹ്ലിയുടെ സമ്പാദ്യം. ഇന്ന് തന്റെ ഇന്നിംഗ്‌സ് 19 കടത്താനായാല്‍ 34 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയെന്ന് കോഹ്ലിയ്ക്ക് ്അഭിമാനിക്കാം. ജാവേദിനേക്കാള്‍ 30 മത്സരം കുറവ്.

Latest Stories

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69