വിജയ് ഹസാരെ: സര്‍വീസസിനോട് തോറ്റ് കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സര്‍വീസസിനോട് ഏഴു വിക്കറ്റിന് തോറ്റാണ് കേരളം സെമി കാണാതെ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 40.4 ഓവറില്‍ 175 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവര്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സര്‍വീസസ് ലക്ഷ്യത്തിലെത്തി.

സര്‍വീസസിനായി രവി ചൗഹാന്‍ 95 റണ്‍സെടുത്തു. 90 പന്തുകള്‍ നേരിട്ട ചൗഹാന്‍ 13 ഫോറും മൂന്നു സിക്‌സും സഹിതം 95 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ രജാത് പലിവാലാകട്ടെ, 86 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ 167 പന്തില്‍ ചൗഹാന്‍-പലിവാല്‍ സഖ്യം 154 റണ്‍സാണ് അടിച്ചെടുത്തത്.

മത്സരത്തില്‍ ടോസ് നേടിയ സര്‍സീസസ് കേരളത്തെ ബാറ്റിംഗിന് വിടുകയായിരുന്നു. തുടക്കത്തിലെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ വിനൂപ് മനോഹരന്‍-രോഹന്‍ എസ്.കുന്നുമ്മല്‍ സഖ്യത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് കരകയറ്റിയെങ്കിലും ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ വീണ്ടും കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

രോഹന്‍ 106 ബോളില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടില്‍ 85 റണ്‍സെടുത്തു. 54 ബോളില്‍ 41 റണ്‍സാണ് വിനൂപ് നേടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഏഴ്), ജലജ് സക്‌സേന (0), വിനൂപ് മനോഹരന്‍ (41), സച്ചിന്‍ ബേബി (12), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (2), വിഷ്ണു വിനോദ് (4), സിജോമോന്‍ (9), മനു കൃഷ്ണന്‍ (4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ വീണത്.

സര്‍വീസസിനായി ദിവേഷ് പത്താനിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുല്‍കിത് നരാംഗ്, അഭിഷേക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രാഹുല്‍ സിംഗ്, രാജ് പാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

3-ാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്ര വിദര്‍ഭയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ഏഴ് വിക്കറ്റിനാണ് സൗരാഷ്ട്രയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിദര്‍ഭ 40.3 ഓവറില്‍ 150 റണ്‍സിന് എല്ലാവരും പുറത്തായി. 20.1 ഓവര്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗരാഷ്ട്രയും ലക്ഷ്യത്തിലെത്തി.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്