തമിഴ്‌നാട് വീണു, വിജെഡി നിയമ പ്രകാരം വിജയ് ഹസാരെ കിരീടം ഹിമാചലിന്

ആദ്യമായി വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ചൂടി ഹിമാചല്‍ പ്രദേശ്. വിജെഡി നിമയപ്രകാരം 11 റണ്‍സിനാണ് ഹിമാലചിന്റെ വിജയം. തമിഴ്‌നാട് ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹിമാചല്‍ 47.3 ഓവറില്‍ 294 നില്‍ക്കെ വെളിച്ചക്കുറവ് അനുഭവപ്പെട്ടതോടെ അംപയര്‍മാര്‍ വിജെഡി നിമയപ്രകാരം ഹിമാചല്‍ പ്രദേശിനെ വിജയികളായി നിശ്ചയിക്കുകയായിരുന്നു.

സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശുഭം അറോറയുടെ പ്രകടനമാണ് ഹിമാചലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അറോറ 131 പന്തില്‍ 13 ഫോറും ഒരു സിക്‌സും അടക്കം 136 നേടി പുറത്താകാതെ നിന്നു. അമിത് കുമാര്‍ 79 പന്തില്‍ 6 ഫോര്‍ അടക്കം 74 റണ്‍സും ക്യാപ്റ്റന്‍ റിഷി ധവാന്‍ 23 പന്തില്‍ 5 ഫോറും ഒരു സിക്‌സും അടക്കം 42* റണ്‍സെടുത്തും മികച്ചു നിന്നു.

ഹിമാചലിന്‍റെ വിജയത്തോടെ തമിഴ്നാടിനായി ദിനേശ് കാര്‍ത്തിക് പുറത്തെടുത്ത മിന്നും പ്രകടനം പാഴായി. ഡി.കെയുടെ സെഞ്ച്വറിയുടെ മികവില്‍ ഹിമാചല്‍ പ്രദേശിനെതിരെ തമിഴ്‌നാട്  314 റണ്‍സാണ് അടിച്ചെടുത്തത്.

മൂന്നാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് 103 പന്തില്‍ 116 റണ്‍സാണ് വാരിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ബാബ അപരാജിതും (80) തമിഴ്‌നാടിനായി മധ്യനിരയില്‍ തിളങ്ങി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ