അവന് ഈ പരമ്പര അവസാന അവസരമായിരിക്കും, ഇനി ടീമിലേക്ക് പരി​ഗണിക്കില്ല, ഇനിയെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

ഇന്ത്യ- ഇം​ഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ രണ്ടിന് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഇനിയുളള കളികൾ നിർണായകമാണ്. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബാറ്റർമാർ ശുഭ്മാൻ ​ഗിൽ, റിഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയവരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ. എന്നാൽ കരുൺ നായർക്കും ഇവരെ പോലെ തന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രാധാന്യമുണ്ടാവും. മുൻപ് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷെയർ താരമായിരുന്നു കരുൺ. ടീമിനായി കൗണ്ടി ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് താരം.

കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാനുളള അവസാന അവസരമായിരിക്കും അടുത്ത ടെസ്റ്റ് എന്ന് വരുൺ‌ ആറോൺ അഭിപ്രായപ്പെട്ടു. “ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനാൽ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ടീമിലുണ്ടാകും എന്നത് വ്യക്തമാണ്. എന്നിരുന്നാലും, കൗണ്ടി ക്രിക്കറ്റിൽ എഡ്ജ്ബാസ്റ്റണിൽ റൺസ് നേടിയതിനാൽ കരുൺ നായർ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ബാറ്റ്സ്മാൻ ആയിരിക്കും. കൗണ്ടിയിൽ മുൻപ് കളിച്ചതിന്റെ ആത്മവിശ്വാസം എഡ്ജ്ബാസ്റ്റണിൽ കരുണിൽ പ്രകടമാവും”.

“എന്റെ അഭിപ്രായത്തിൽ, കരുണിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം റൺസ് നേടിയില്ല. എട്ട് വർഷത്തിന് ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ചതിനാൽ കരുൺ തീർച്ചയായും സമ്മർദത്തിലായിരിക്കും. ഒരുപക്ഷേ ഇത് അവസാന അവസരമായിരിക്കാം”, വരുൺ ആറോൺ കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ