കാറപകടത്തില്‍ പരിക്കേറ്റ് പന്ത് ആശുപത്രിയില്‍; നിഗൂഢ പോസ്റ്റുമായി 'കാമുകി' ഉര്‍വ്വശി റൗട്ടാല

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനോട് ചേര്‍ത്ത് വെച്ച് വായിക്കപ്പെട്ട് ഗോസിപ്പുകളില്‍ നിറഞ്ഞ നടിയാണ് ഉര്‍വ്വശി റൗട്ടാല. 2018 ല്‍ ഋഷഭ് പന്തും ഉര്‍വശിയും ഡേറ്റിംഗിലായിരുന്നെന്നും എന്നാല്‍ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അടുത്തിടെ ഉര്‍വശി നടത്തിയ വെളിപ്പെടുത്തല്‍ പന്തുമായി ബന്ധപ്പെട്ടാണെന്നും വ്യാഖ്യാനമുണ്ടായി. എന്നാല്‍ ഇപ്പോള്‍ അതെല്ല കാര്യം.

വാഹനപകടത്തില്‍പെട്ട് നിലവില്‍ ചികിത്സയിലാണ് താരം. വലിയൊരു അപകടത്തില്‍നിന്ന് ഭാഗ്യത്തിനാണ് താരം രക്ഷപ്പെട്ടത് എന്ന് തന്നെ പറയാം. ഋഷഭിന് അപകടം സംഭവിച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പ്രാര്‍ത്ഥനാശംസകളുമായി രംഗത്തുവന്നത്. ഈ അവസരത്തില്‍ ഉര്‍വ്വശിയും നിഗൂഢമായ ഒരു പോസ്റ്റുമായി രംഗത്തുവന്നു.

വെളുത്ത ഡ്രസില്‍ നര്‍ത്തകി വസ്ത്രം ധരിച്ച ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഉര്‍വ്വശി ”പ്രാര്‍ത്ഥിക്കുന്നു” എന്നാണ് അടിക്കുറിപ്പായി കുറിച്ചത്. ഇതിനൊപ്പം ഒരു വെളുത്ത ഹൃദയവും ഒരു വെളുത്ത പ്രാവും ചേര്‍ത്തു. അവര്‍ പോസ്റ്റില്‍ റിഷഭ് പന്തിനെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇത് താരത്തിനുള്ള പ്രാര്‍ത്ഥനാശംസയായാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. കമന്റ് ബോക്‌സിലും ഈ അഭിപ്രായമാണ് നിറയുന്നത്.

താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്.

 പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ 2 മുതൽ 6 മാസം വരെ എടുത്തേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  താരത്തിന്‍റെ വേഗത്തിലുള്ള തിരിച്ചുവരവ് ആഗ്രഹിച്ചവര്‍ക്ക് ഇതൊരു നിരാശ നല്‍കുന്ന വാര്‍ത്തയാണ്.

Latest Stories

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി