വിധി പോലും വിറച്ചു പോകുന്നു; ഇന്ത്യയുടെ ലോക കപ്പ് ടീമിലേക്ക് അപ്രതീക്ഷിത താരം!

ഇന്ത്യയ്ക്ക് ഇനിയങ്ങോട്ട് തിരക്ക് പിടിച്ച നാളുകളാണ്. പ്രധാന ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ സെലക്ടര്‍മാരും ഏറെ സമ്മര്‍ദ്ദത്തിലാണ്. മികച്ച താരങ്ങള്‍ ആവശ്യത്തിന് ഉണ്ടെന്നിരിക്കെ അതില്‍ നിന്ന് മികച്ച ടീമിനെ ഇറക്കുക എന്നതിലാണ് വിജയമിരിക്കുന്നത്. ഇതിനായി വലിയ ചര്‍ച്ചകളിലാണ് സെലക്ടര്‍മാര്‍.

ഏഷ്യാകപ്പും അതിന് പിന്നാലെ വരുന്ന ഐസിസി ടി20 ലോക കപ്പുമാണ് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍. ഇതിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അവസരം തേടി നിരവധി താരങ്ങളാണ് പുറത്തുനില്‍ക്കുന്നത്. മൂന്ന് നാല് പ്രമുഖ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ഈ സ്‌ക്വാഡിലേക്ക് സ്ഥാനമുറപ്പിച്ചിട്ടില്ല. എന്നാല്‍ യുവതാരം അര്‍ഷ് ദീപ് സിംഗ് ആ അതിര്‍വരമ്പ് കടക്കാന്‍ താന്‍ പ്രാപ്തനാണെന്ന് കാണിച്ചു തന്നിരിക്കുകയാണെന്ന് ഒരു സെലക്ഷന്‍ കമ്മിറ്റി അംഗം പ്രതികരിച്ചു.

‘അവന്‍ വളരെ കഴിവുള്ള ഒരു ബോളറാണ്. ഒരു ഇടങ്കയ്യന്‍ സീമര്‍ ഉള്ളത് എല്ലായ്‌പ്പോഴും നല്ലതാണ്. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നും രണ്ടും ടി20യില്‍ ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപ് തിളങ്ങി. ടി20 ലോക കപ്പ് ടീമിലേക്കായി അവന്‍ തീര്‍ച്ചയായും ഒരു കാല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ഏഷ്യാ കപ്പിലും അദ്ദേഹം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം’ സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു.

വിന്‍ഡീസ് പര്യടനത്തില്‍ പുതുമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അര്‍ഷ്ദീപ് സിംഗ് ആണ്. ഇതുവരെയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് 5.91 എന്ന എക്കോണമി റേറ്റ് നിലനിര്‍ത്തിയിട്ടുണ്ട്. താരം ആകെ എറിഞ്ഞ് 11.3 ഓവര്‍ 33 ഡോട്ട് ബോളുകള്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...