'ഗംഭീറിന് കീഴില്‍ ആ രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിലുറപ്പ്'; വെളിപ്പെടുത്തല്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി പുതിയ ടീമിനെ തയ്യാറാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ടീം ഇന്ത്യ. 2024ലെ ഐസിസി ടി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ മുഖ്യപരിശീലകന്റെ കാലാവധി അവസാനിച്ചത്.

രണ്ട് തവണ ലോകകപ്പ് നേടിയ ഗംഭീറിന് താരങ്ങളില്‍നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഗംഭീറിന്റെ ബാല്യകാല പരിശീലകന്‍ സഞ്ജയ് ഭരദ്വാജ് പറഞ്ഞു. ഗംഭീര്‍ ചുക്കാന്‍ പിടിക്കുന്നതോടെ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ഗംഭീര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ നവ്ദീപ് സൈനിയെയും തിരഞ്ഞെടുപ്പിനായി പരിഗണിച്ചേക്കുമെന്ന് സഞ്ജയ് ഭരദ്വാജ് പിടിഐയോട് പറഞ്ഞു.

വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ക്യാപ്റ്റനായും മുഖ്യ പരിശീലകനായും നവദീപിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. രോഹിത് ശര്‍മ്മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കാലത്തുപോലും സൈനിയെ പരിഗണിച്ചിരുന്നില്ല.

‘കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി തുടങ്ങിയ കളിക്കാരെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. അവര്‍ അവന്റെ പ്രൊഡക്റ്റുകളാണ്. ഐപിഎല്‍ 2024ല്‍ സുനില്‍ നരെയ്നൊപ്പം അദ്ദേഹം അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നിരീക്ഷണവും ക്രിക്കറ്റ് മിടുക്കും എപ്പോഴും മികച്ചതാണ്,’ ഭരദ്വാജ് പറഞ്ഞു.

2024 ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കുല്‍ദീപ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, യാദവ് സ്ഥിരമായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നില്ല. ഏകദിനത്തില്‍ പോലും സ്ഥിരമായി കളിക്കാറില്ല. 2021ലാണ് സൈനി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്