ദക്ഷിണാഫ്രിക്ക പര്യടനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റായിരുന്ന ആശിഷ് ടുള്ളിനെ സ്ഥാനത്ത് നിന്നും മാറ്റി പകരം സികെഎം ധനഞ്ജയ്‌യെ ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റാക്കി ബിസിസിഐ നിയമിച്ചു.

നിലവില്‍ സ്‌പോര്‍ട്‌സ് മെക്കാനിക്‌സ് എന്ന ടെക്‌നോളജി അനലിസിസ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ധനഞ്ജയ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡേറ്റ അനലിറ്റ്ക്‌സ് നല്‍കിയരുന്ന കമ്പനിയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിനത്തിലും ട്വന്റി20യിലും ലോക കിരീടം നേടുന്ന സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പവും ധനഞ്ജയ് ഉണ്ടായിരുന്നു.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ടുള്ളിയിലുള്ള വിശ്വാസം നഷ്ടമായതാണ് ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ധനഞ്ജയ്‌യുടെ അനുഭവ സമ്പത്തിനാണ് ടീം മാനേജ്‌മെന്റ് കൂടുതല്‍ വില കല്‍പ്പിച്ചതെന്നും സൂചനയുണ്ട്.

ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിയുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുക. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റ20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.

Latest Stories

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല