IPL 2025: ആര്‍സിബിക്ക് വേണ്ടി ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പോലെ ആ താരം ചെന്നൈക്ക് വേണ്ടി കളിക്കുന്നു, അവനെ ടീമിലെടുത്തത് എറ്റവും മികച്ച തീരുമാനം, വെളിപ്പെടുത്തി മുന്‍താരം

ഐപിഎല്‍ സീസണ്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച താരമായിരുന്നു ഡെവാള്‍ഡ് ബ്രെവിസ്. പരിക്കേറ്റ പേസ് ബോളര്‍ ഗുര്‍പ്‌നീത് സിങിന് പകരമായാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്ററെ സിഎസ്‌കെ ടീമിലെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ബ്രെവിസ് വീണ്ടും ഐപിഎലിനെത്തിയത്. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്നു താരം. ചെന്നൈക്കായി ആദ്യ മത്സരം മുതല്‍ ശ്രദ്ധേയ പ്രകടനമാണ് യുവതാരം കാഴ്ചവയ്ക്കുന്നത്. ഹൈദരാബാദിനെതിരെ തന്റെ ആദ്യ മത്സരത്തില്‍ 42 റണ്‍സ് നേടിയ താരം കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരെ അര്‍ധസെഞ്ച്വറി നേടി ടീമിന്റെ രക്ഷകനായി മാറി.

ഇന്നലത്തെ മത്സരത്തില്‍ കൊല്‍ക്കത്തയുടെ വൈഭവ് അറോറയുടെ ഒരോവറില്‍ 30 റണ്‍സാണ് ഡെവാള്‍ഡ് ബ്രെവിസ് നേടിയത്. അതേസമയം 2011ല്‍ ക്രിസ് ഗെയ്‌ലിനെ ആര്‍സിബി ടീമിലെടുത്തപ്പോള്‍ ഉണ്ടായ ഇംപാക്ട് പോലെയാണ് ബ്രെവിസിനെ ചെന്നൈ ടീമിലെടുത്തപ്പോഴും ഉണ്ടായതെന്ന് പറയുകയാണ് മുന്‍ ഹൈദരാബാദ് കോച്ച് ടോം മൂഡി. “ഡെവാള്‍ഡ് ബ്രെവിസിനെ കഴിഞ്ഞ ലേലത്തില്‍ ആരും ടീമിലെടുത്തില്ല. പകരം കളിക്കാരനായിട്ടായിരുന്നു സിഎസ്‌കെയില്‍ എത്തിയത്. ബ്രെവിസ് ചെന്നൈ ടീമിലെടുത്ത ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരിക്കാം.

കാരണം, ഡിര്‍ക്ക് നാനസിന് പകരക്കാരനായി ക്രിസ് ഗെയ്ല്‍ ആര്‍സിബിയില്‍ എത്തിയപ്പോള്‍ വലിയ മാറ്റമാണ് അവരുടെ കളിയില്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പലരിലും ഞെട്ടലുണ്ടാക്കി. ആര്‍സിബിയില്‍ ഗെയ്‌ലിന്റേത് മികച്ച കരിയറായിരുന്നു. അതെ, അവര്‍ കിരീടമൊന്നും നേടിയില്ലെങ്കിലും ഒരു വ്യക്തിയുടെ പ്രകടന വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ഗെയ്ല്‍ ഐപിഎല്ലില്‍ ആധിപത്യം സ്ഥാപിച്ചു. ബ്രെവിസ് അടുത്ത ക്രിസ് ഗെയ്ല്‍ ആകുമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഞാന്‍ കരുതുന്നത്‌ ബ്രെവിസ് അസാധാരണമായ കഴിവുള്ള ഒരു കളിക്കാരനാണെന്നാണ്, അദ്ദേഹം ആ കഴിവ് തിരിച്ചറിയാന്‍ തുടങ്ങിയിട്ടേയുള്ളൂ”. ടോം മൂഡി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി