വസിം അക്രത്തോടൊക്കെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതി: തുറന്നടിച്ച് ജോണ്ടി റോഡ്സ്

ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷദീപ് സിംഗിനെ മുന്‍ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്സ്. മുന്‍ ഇതിഹാസ ഇടം കൈയന്‍ പേസര്‍മാരുമായി ഇപ്പോഴെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതിയാണെന്ന് ജോണ്ടിയുടെ അഭിപ്രായപ്പെട്ടു.

ഇത്തരം താരതമ്യങ്ങള്‍ അവനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. സ്വിംഗിന്റെ സുല്‍ത്താനായ വസിം അക്രത്തോടൊക്കെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതിയാണ്. അവന്‍ വളര്‍ന്ന് വരാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമേ അകുന്നുള്ളൂ.

ജസ്പ്രീത് ബുംറയെപ്പോലെ അതിവേഗത്തില്‍ മെച്ചപ്പെടുന്ന താരമാണ് അര്‍ഷദീപ്. യുവതാരമാണവന്‍, അവന്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അവന് ഇപ്പോള്‍ വലിയ സ്വിംഗ് കണ്ടെത്താനാവുന്നില്ല. ഡെത്ത് ഓവറില്‍ യോര്‍ക്കറുകളിലൂടെയാണ് മിടുക്കുകാട്ടുന്നത്. പവര്‍പ്ലേയില്‍ മികച്ച നിയന്ത്രണമുണ്ട്. എറൗണ്ട് ദി വിക്കറ്റില്‍ വസിം അക്രത്തെപ്പോലെ അര്‍ഷ്ദീപെന്നും ജോണ്ടി റോഡ്സ് പറഞ്ഞു.

വലിയ കരിയറുണ്ടാക്കാന്‍ പ്രതിഭയുള്ള താരമാണ് അര്‍ഷദീപ്. എന്നാല്‍ വലിയ കരിയറിലേക്കെത്തിക്കുന്നതിന് മുമ്പ് അനാവശ്യ താരതമ്യത്തിലൂടെ സമ്മര്‍ദ്ദം നല്‍കരുത്. അവന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്കെത്താന്‍ സമയം നല്‍കുകയാണ് വേണ്ടതെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി